റോഡപകടങ്ങള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൊണ്ടുതന്നെ റോഡ് സുരക്ഷ എക്കാലത്തെയും പൊള്ളുന്ന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. റോഡപടങ്ങളില്‍ ഭൂരിഭാഗവും അമിതവേഗവും ശ്രദ്ധക്കുറവും വരുത്തിവയ്ക്കുന്നതാണെങ്കില്‍ ചിലയിടത്തെല്ലാം വാഹനങ്ങളിലെ സുരക്ഷാവീഴ്ചയും അപകടത്തിന് കാരണമാവാറുണ്ട്. ഇത് തടയുന്നതിനായി അനേകം പരിഹാരമാര്‍ഗങ്ങളും സുരക്ഷാമാനദണ്ഡങ്ങളും സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പും നടപ്പിലാക്കാറുണ്ടെങ്കിലും…
Tag: Accident
ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ചു
തൃശൂർ പട്ടിക്കാട് ദേശീയ പാതയിൽ കമ്പി കയറ്റി വന്ന ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. മുവാറ്റുപുഴ പുഴ സ്വദേശി സോജിക്കെതിരെ മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് പീച്ചി…
നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്
നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. സ്കൂൾ ബസുകൾക്കൊപ്പം ഓട്ടോറിക്ഷയും സ്കൂട്ടറും കാറും അപകടത്തിൽപെട്ടതായി പൊലീസ് പറഞ്ഞു. 25 സ്കൂൾ കുട്ടികൾക്കും 3 സ്കൂൾ ജീവനക്കാർക്കും റോഡിൽ…
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പ്രസാദ്, സച്ചിന്‍, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് അപകടത്തിൽ മരിച്ചത്.അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലത്തൂരില്‍ നിന്ന്…
ഷൂട്ടിങ്ങിനിടെ അപകടം; വടം പൊട്ടിവീണ് ഫൈറ്റിങ് കോച്ച് മരിച്ചു
വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന സിനിമ വിടുതലൈയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ്(49) ആണ് മരിച്ചത്. തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിനിടെ ചെന്നൈയ്ക്ക് സമീപം കേളമ്പക്കത്താണ് അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടര്‍ന്ന്…
ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ് രേഖ. തിരിച്ച് സഹോദരൻ രഞ്ജിത്തിനോടടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക്…
ചൊവ്വരയിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം, അപകടം തേങ്ങ അടക്കാൻ ശ്രമിക്കുന്നതിനിടയിൽ
വിഴിഞ്ഞം: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. ചൊവ്വര, സോമതീരം റിസോർട്ടിന് സമീപം 11 കെ വി ലൈനിൽ നിന്ന് ഷോക്കേറ്റ് പിതാവ് അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ് മരിച്ചത്. തേങ്ങ അടക്കുന്നതിനായി ഉപയോഗിച്ച ഇരുമ്പ് തോട്ടി വൈദ്യുതി…
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് രണ്ട് മരണം
കൊല്ലം കുളത്തൂപ്പുഴ വനമേഖലയില്‍ പിക്കപ്പ് വാന്‍ നിയന്ത്രം വിട്ട് രണ്ടുപേര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി യഹിയകുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 3 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
കോഴിക്കോട്: കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. പേരാമ്പ്ര -കുറ്റ്യാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇതേ…
