സുരേഷ് ഗോപി എം പി ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റു. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും. പ്രധാന വകുപ്പുകൾ ബിജെപിക്ക് തന്നെ ലഭിച്ചു. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യും.
അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. അശ്വിനി വൈഷ്ണവ്- റെയിൽവേ മന്ത്രാലയം. നിർമല സീതാരാമൻ ധനകാര്യം. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും. മനോഹർലാൽ ഖട്ടാർ- ഊർജം ഭവനം നഗരകാര്യം. വാണിജ്യം – പിയൂഷ് ഗോയൽ, ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി, തൊഴിൽ – മൻസുഖ് മാണ്ഡവ്യ, ജൽ ശക്തി – സിആര്‍ പാട്ടീൽ, വ്യോമയാനം – റാം മോഹൻ നായിഡു, പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം – കിരൺ റിജിജു.

 
                                            