ഇരിങ്ങോൾ സ്കൂളിൽ ‘സ്റ്റുഡൻ്റ്സ് ഡയറി ക്ലബ്ബ്’

കൂവപ്പടി ക്ഷീര വികസന യൂണിറ്റിൻ്റെയും ഇരിങ്ങോൾ വി.എച്ച്. എസ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ക്ഷീര മേഖലയോടുള്ള താത്പര്യം വളർത്തുന്നതിനും അവബോധം സൃഷ്‌ടിക്കുന്നതിനുമായി “സ്റ്റുഡന്റ്റ്സ് ഡയറി ക്ലബ്ബ് ” രൂപീകരിച്ചു.

ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ആഡിറ്റോറിയിത്തിൽ വച്ച് പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കലിൻ്റെ അധ്യക്ഷതയിൽ കൂവപ്പടി ക്ഷീര വികസന ഓഫീസർ ഉമ്മു ഹബീബ സ്വാഗതവും എം.എൽ എ അഡ്വ. എൽദോസ് കുന്നപ്പിള്ളി സ്റ്റുഡൻ്റ്സ് ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ, ക്ഷീരവികസനവകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്‌ടർ ട്രീസ തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

യൂണിഫോം ടീ-ഷർട്ട് വിതരണോദ്ഘാടനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.അജിത്ത് കുമാർ നിർവ്വഹിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ, സ്കൂൾ പ്രിൻസിപ്പാൾ ഷിമി ആർ.സി, എൻ. സി. തോമസ് ചെയർമാൻ, സ്കൂൾ ഡയറി ക്ലബ് & പ്രസിഡൻ്റ്, പുല്ലുവഴി ക്ഷീരസംഘം,.സമീർ സിദ്ദീഖി , അനു. ആർ. നായർ സ്‌കൂൾ ഡയറി ക്ലബ് ഇൻചാർജ്, ജനപ്രതിനിധികൾ, പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ, ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പി.റ്റി.എ പ്രസിഡന്റ് എൽദോസ് വീണമാലി നന്ദി പറഞ്ഞു. തുടർന്ന് പാർവ്വതി കൃഷ്‌ണപ്രസാദ് അസിസ്റ്റന്റ്റ് ഡയറക്‌ടർ, ക്ഷീരവികസനവകുപ്പ്, എറണാകുളം ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *