മലപ്പുറം ജില്ലാ പോലീസ് ഓഫീസില്‍ നിന്ന് വിമരിച്ച മേലെ വടയക്കളത്തില്‍ ശ്രീധരന്‍ നായര്‍ (83) അന്തരിച്ചു. പിതാവ്: പരേതനായ തോട്ടത്തില്‍ ചോലക്കര ശ്രീധരന്‍ മൂസത്.മാതാവ്:പരേതയായ മേലെ വടയക്കളത്തില്‍ മാധവി അമ്മ. മലപ്പുറം ജില്ലാ പോലിസ് ഓഫിസ്,എം.എസ്.പി.ഓഫിസ് എന്നിവയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആയി സേവനം അനുഷ്ഠിച്ചു. മലപ്പുറം രശ്മി ഫിലിം സൊസൈറ്റി, പൊന്മള എസ്.എന്‍.എസ് വായനശാല എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അവിവാഹിതനാണ്. ഭൗതിക ശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കോട്ടക്കല്‍ ആര്യവൈദ്യ കോളേജ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കൈമാറി.

 
                                            