ഡൽഹി കുമാറിന്റെ മകനോ അരവിന്ദ് സ്വാമി ?

പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലത്ത നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. 90കളിലെ സിനിമകളില്‍ ചോക്ലേറ്റ് നായകനായി. പിന്നീട് നീണ്ട ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി. ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ച പ്രധാനപ്പെട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണ് എന്ന് വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമ സീരിയല്‍ താരം ഡല്‍ഹി കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്

സീരിയലിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് ഡല്‍ഹി കുമാര്‍. കണ്ണത്തില്‍ മുത്തമിട്ടാല്‍,ബോയ്‌സ്, യന്തിരന്‍,സിങ്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു.
അന്ന് മെട്ടയൊലി എന്ന സീരിയല്‍ കത്തിനില്‍ക്കുന്ന സമയത്ത് ഡല്‍ഹി കുമാന്റെ മകനാണ് താനെന്നും അരവിന്ദ് സ്വാമി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അതിനെക്കുറിച്ച് യാതൊരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് തന്റെ മകനാണ് കാര്യം പറഞ്ഞ് ഡല്‍ഹി കുമാര്‍ തന്നെ രംഗത്തെത്തി ഇരിക്കുകയാണ്. എന്നാല്‍ അച്ഛന്‍ മകന്‍ ബന്ധം ഇന്ന് ഞങ്ങള്‍ക്കിടയില്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സഹോദരിക്ക് മക്കളില്ലായിരുന്നു അതുകൊണ്ട് ജനിച്ച ഉടനെ അരവിന്ദ് സ്വാമിയെ തന്റെ സഹോദരിക്ക് നല്‍കി. പിന്നെ സ്വാഭാവികമായി അവിടത്തെ കുട്ടിയായി. എന്തെങ്കിലും വിശേഷം വന്നാല്‍ പങ്കെടുക്കും ഉടനെ തിരിച്ചു പോകുകയും ചെയ്യും അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിടയില്‍ വലിയ ബന്ധം നിലനിര്‍ത്താന്‍ ആയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അരവിന്ദ് സ്വാമിയുമായി ഇനിയൊരു സിനിമ ചെയ്യാന്‍ എതിര്‍പ്പുണ്ടോ എന്ന് ചോദിച്ചപ്പോള്‍, എതിര്‍പ്പൊന്നുമില്ല, കഥയും സാഹചര്യവും ഒത്തുവന്നാല്‍ ചെയ്യും എന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

പരസ്യങ്ങളിലും മോഡാലിങ്‌ലും സജീവമായിരുന്നു അരവിന്ദ് സ്വാമി. അതിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. ‘ദളപതി’എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. രജനികാന്ത്,മമ്മൂട്ടി മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ തുടക്കക്കാരന്‍ എന്ന കുറവുകള്‍ ഒന്നുമില്ലാതെയാണ് തന്റെ ഭാഗം മനോഹരമാക്കിയത്. പിന്നീട് ‘റോജ’ എന്ന ചിത്രത്തിലൂടെ ഒരു തരംഗം തന്നെ സൃഷ്ടിക്കാനായി. ഇതോടെ സ്ത്രീകളുടെ ആരാധനാപാത്രമായി മാറിക്കഴിഞ്ഞു.സിനിമയില്‍ വിട്ടുനില്‍ക്കുന്നത് പുതിയ കാര്യമല്ല എങ്കിലും കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്ത് ഇത്തരം വിട്ടുനില്‍ക്കലുകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. ‘തനി ഒരുവന്‍’ എന്ന ചിത്രത്തിലൂടെ നായകനില്‍ നിന്നും പ്രതിനായകനായി തിരിച്ചെത്തി. വില്ലന്‍ കഥാപാത്രം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ആ ചിത്രത്തിലൂടെ തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *