സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും; മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നന്ദികളിലാണ് സാന്‍ഡ് ഓഡിറ്റിങ്ങ് നടത്തിയത്. 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തി. ആദ്യ അനുമതി ലഭിച്ചത് മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, ഏറണാകുളം ജില്ലകളിലാണ് മണല്‍ ഖനന സാധ്യതയുളള നന്ദികള്‍.

200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. കോഴിക്കോട്, ഇടുക്കി. കോട്ടയം ജില്ലകളിലെ നന്ദികളില്‍ മണല്‍വാരലിന് സാധ്യതയില്ല. കളക്ടര്‍ അദ്ധ്യക്ഷനാവുന്ന ജില്ലാതല സമിതികളില്‍ പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാവും.

Leave a Reply

Your email address will not be published. Required fields are marked *