ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ നിർമ്മാതാവ് കോടികൾ തട്ടിപ്പിന് ഇരയെന്ന് വെളിപ്പെടുത്തൽ.

ഓസ്ട്രേലിയൻ മലയാളി വ്യവസായി ഷിബുവിനെതിരെയാണ് നിർമ്മാതാവ് കെ വി മുരളിദാസ് രംഗത്ത് എത്തിയത്. സിനിമാവിതരണത്തിന്റെ വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെ പേരിൽ ഇയാൾ കോടിക്കണക്കിന് രൂപയാണ് പറ്റിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മുരളീധരൻ പരാതി നൽകിയിരുന്നു.

ഓസ്ട്രേലിയൻ നിൽക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഷിബു അടുത്തദിവസം കേരളത്തിന് എത്താൻ ഇരിക്കുകയാണ മുരളിദാസ് കൂടുതൽ ആരോപണം ഉയർത്തുന്നത്. ഇയാളുടെ തട്ടിപ്പിന് ഇരയായ പത്തോളം പേര് കേസ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള പോലീസും ഓസ്ട്രേലിയൻ ഫെഡറൽ പോലീസും ഇയാൾക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സിനിമയുടെ ഓവർസീസ് വിതരണക്കാരനായ ലണ്ടൻ മലയാളി വഴിയാണ് മുരളി ഷിബുവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ഓസ്ട്രേലിയയിൽ 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയിൽ വാട്ടർമാൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആരംഭിച്ചു. എന്നാൽ കമ്പനി ആരംഭിച്ച ഒരു വർഷം കഴിയുന്നതിനു മുമ്പേ തന്റെ അറിവോ സമ്മതവും ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തിൽ നിന്നും ഒഴിവാക്കി.

ഷിബുവിന്റെ ഒരു സ്ഥാപനം പോലും ടാക്സ് അടയ്ക്കുന്നില്ല എന്നതിന്റെ തെളിവ് തന്റെ പക്കലുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഷിബുവിന്റെ മകൻ ആകാശും പ്രതിയാണ്. ഈ പരാതികൾ കണക്കിലെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും മുരളി ആവിശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *