റെഡ് ഷാഡോ പ്രദർശനത്തിന് എത്തുന്നു

ഫിലിം ആർട്സ് മീഡിയ ഹൗസിന്റെ ബാനറിൽ ജോളി മസ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ റെഡ് ഷാഡോ ഡിസംബർ 9 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ, വരികൾ എന്നിവ എഴുതിയിരിക്കുന്നത് മേനംകുളം ശിവപ്രസാദ് ആണ്. ഇല്ലിക്കുന്ന മലയോര ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന കൊലപാതക പരമ്പരയ്ക്ക് പിന്നിലെ നിഗൂഢതകൾ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ചിത്രത്തിന്റെ ബാനർ,നിർമ്മാണം ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ,സംവിധാനം ജോളി മസ്, ഛായാഗ്രഹണം ജിട്രസ് , എഡിറ്റിംഗ് കളർസ്റ്റ് വിഷ്ണു കല്യാണി,പ്രോജക്ട് കോഡിനേറ്റർ സതീഷ് മരുതിങ്കൽ എന്നിവരാണ്. മനു മോഹൻ,രമേഷ് കുമാർ,അഖിൽ, വിജയ്,ഹരി സർഗ്ഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ, ദീപാ സുരേന്ദ്രൻ,ബേബി അക്ഷയ, ബേബി പവിത്ര,സ്വപ്ന, മയൂരി,അപർണ, വിഷ്ണുപ്രിയ,മാസ്റ്റർ ജിയോൻ ജിട്രസ്, അനിൽ കൃഷ്ണൻ,ജോളി മസ്, നവീൻ, അനൂപ്,ഷാജി ചീനി വിള,സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി, മുബീർ,മനോജ്, ഹരി രാധാകൃഷ്ണൻ അനിൽ പീറ്റർ,എന്നിവർ ആണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്കു മുൻപിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *