അണ്ടർ 23 സൗത്ത് ഇന്ത്യ റസ്ലിംഗ് മത്സരത്തില്‍ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടി റഈസുദ്ധീൻ എം. ആർ. തമിഴ് നാട്ടിൽ വെച്ച് നടന്ന മത്സരത്തില്‍ ഫ്രീസ്‌റ്റൈല്‍ 125kg വിഭാഗത്തില്‍ കളിച്ചാണ് മെഡല്‍ സ്വന്തമാക്കിയത്. യൂത്ത് കോൺഗ്രസ് -എസ്സ് തൃശ്ശൂർ ജില്ലാ പ്രസിഡന്റും ആദൂർ മാനാത്തു പറമ്പിൽ റഫീക്ക് തങ്ങൾ നൗഷിജ ദമ്പത്തികളുടെ മൂത്ത മകനാണ് റഈസുദ്ധീൻ. മറമ്പള്ളി എം. ഇ. എസ്സ് കോളേജിൽ 2-ാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ റഈസുദ്ധീൻ എരുമപ്പെട്ടി ഗവർമെന്റ് ഹയർ സെക്കന്ററിയിൽ നിന്ന് ആണ് റസ്ലിംഗ് പരിശീലനത്തിന് ആരംഭിച്ചത്.

 
                                            