മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായിയില്‍ നിന്നും പണം വാങ്ങിയ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സി പോലും അവരെ വിളിച്ചു ചോദ്യം ചെയ്തില്ല. കേരളത്തിലെ റൂള്‍ ഓഫ് ലോ തകര്‍ന്നിരിക്കുന്നു.
പല വ്യവസായികളില്‍ നിന്നും സമ്മര്‍ദ്ദം ഉപയോഗിച്ചു പണം വാങ്ങുന്നത് നേരത്തെ കെട്ടിട്ടുള്ളതാണ്. വ്യവസായത്തില്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കാന്‍ വേണ്ടി പണം നല്‍കിയെന്ന് വ്യവസായി തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത് കൈക്കൂലിയാണ്. പുതുപ്പള്ളിയില്‍ ഇത് കോണ്‍?ഗ്രസ് ചര്‍ച്ചയാക്കില്ല. കോണ്‍?ഗ്രസിന്റെ നേതാക്കള്‍ പണം വാങ്ങിയെന്നു കമ്പനി തന്നെ വ്യക്തമാക്കിയതാണ്. മാസപ്പടിക്കാരുടെ സമ്മേളനമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്.
ഭരണപക്ഷവും പ്രതിപക്ഷവും കൈക്കൂലി വാങ്ങുന്ന അവസ്ഥയാണ്. ബ്രഹ്മപുരം മാലിന്യപ്രശ്‌നത്തിലും സമാന അവസ്ഥയായിരുന്നു. പുതുപ്പള്ളിയില്‍ ഈ അഴിമതികള്‍ ബിജെപി പ്രചാരണമാക്കും. മാസപ്പടി വാങ്ങിയത് പൊതുപ്രവര്‍ത്തന അഴിമതി നിരോധന നിയമത്തില്‍ വരുന്നതാണ്. എന്തിനാണ് ഇവിടെ ഒരു വിജിലന്‍സ്? ഇത്ര ദിവസമായിട്ടും അന്വേഷണം നടത്താത്തത് എന്തുകൊണ്ട്? ബിജെപി കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ തയ്യാറാവുകയാണ്. പുതുപ്പള്ളിയില്‍ എല്‍ഡിഎഫും യുഡിഎഫും വികസനം ചര്‍ച്ച ചെയ്യുമെന്നു പറയുന്നു.
5 പതിറ്റാണ്ട് ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ഒരു വികസനവുമില്ല. ഓണചന്ത തുടങ്ങിയാല്‍ സപ്ലൈക്കോ പ്രതിസന്ധി തീരുമെന്നാണ് ഭക്ഷ്യ മന്ത്രി പറയുന്നത്. ഓണത്തിന് സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നു. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും ഓണ ആഘോഷങ്ങള്‍ക്ക് കുറവില്ല. എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍? രാജി വച്ചു പോകണം. 20000 കോടി രൂപ കേന്ദ്രത്തില്‍ നിന്നും കിട്ടാന്‍ ഉണ്ടെന്ന് നേരത്തെ പച്ച കള്ളം പ്രചരിപ്പിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണം.
സഹതാപ തരംഗമല്ല സഹകരണ കൊള്ളയാണ് പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുക. ഗണപതി നിന്ദ ചര്‍ച്ചയാക്കില്ല എന്നാണ് രണ്ടു മുന്നണികളും പറയുന്നത്. സ്പീക്കറെ കൊണ്ട് മാപ്പ് പറയിക്കുമെന്നു പറഞ്ഞ യു.ഡി. എഫ് പിന്നിലോട്ട് പോയി. പുതുപ്പള്ളിയില്‍ പ്രചാരണം ബിജെപിക്ക് ഏകോപിക്കാന്‍ 2 സമിതി. ഒന്നു പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തില്‍. മണ്ഡലത്തിലെ കാര്യങ്ങള്‍ ഏകോപ്പിക്കുക ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ ഉള്ള സംഘം. എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും ഓരോ ബൂത്തിന്റെ ചുമതല നല്‍കും.

 
                                            