പൃഥ്വിരാജിന്‍റെ വില്ലന്‍ വേഷം; ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ട്രെയിലര്‍ പുറത്ത്

അക്ഷയ് കുമാർ, ടൈ​ഗർ ഷ്രോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ താരത്തിന്‍റെ മുഖം ട്രെയിലറില്‍ ഇല്ല. നേരത്തെ പൃഥ്വിയുടെ മലയാളം ആമുഖത്തോടെയാണ് ടീസർ ആരംഭിച്ചതെങ്കില്‍ പൃഥ്വിയുടെ വില്ലന്‍ വേഷത്തെ കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് എന്ന സൂചനയാണ് നല്‍കുന്നത്. ആക്ഷൻ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വിരുന്നാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ ബഡേ മിയാൻ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാൻ ആയി ടൈഗർ ഷ്റോഫും വേഷമിടുന്നു, ഒപ്പം മാനുഷി ചില്ലറും അലയ എഫും അണിനിരക്കുന്നു. ഏപ്രിൽ 10 നാണ് ചിത്രത്തിന്‍റെ റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *