വിഗ്രഹങ്ങളാൽ സമ്പന്നമായ പൗർണ്ണമിക്കാവ്

ഇടവ മാസത്തിലെ പൗർണ്ണമിയിൽ കാക്കയുടെ വിഗ്രഹം കൂടി പീഠത്തിൽ ഇരുത്തിയതോടെ പൗർണ്ണമിക്കാവ് വിഗ്രഹങ്ങളാൽ സമ്പന്നമായി. കേരളത്തിൽ ഇത്രയും ഉയരവും നീളവും ശക്തിയുമുള്ള വിഗ്രഹങ്ങളുള്ളത് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ മാത്രമാണ്.

ശ്രീകോവിലിനുള്ളിൽ പഞ്ചലോഹത്തിൽ തയ്യാറാക്കിയ ദേവിയുടെ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിന് പുറത്ത് ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഏറ്റവും വലിയ പഞ്ചമുഖ ഗണപതിയും ഏറ്റവും ഉയരം കൂടിയ ആദിപരാശക്തിയുടെ മാർബിളിൽ വിരിയിച്ചെടുത്ത വിഗ്രഹവും.കൂടാതെ രാജമാതംഗിയും ദുർഗ്ഗാദേവിയും.

ഏറ്റവും ഉയരം കൂടിയ ശനീശ്വരനും വാഹനമായ കാക്കയും.അതോടൊപ്പം വലിയ നാഗവിഗ്രഹവും വരാഹമാടനേയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഹനുമാന്റേയും കാലഭൈരവന്റേയും അശ്വതി മുതൽ രേവതി വരെയുള്ള ജന്മനക്ഷത്ര ദേവതമാരുടേയും വിഗ്രഹങ്ങളാണ് ഇനി പൗർണ്ണമിക്കാവിൽ വരാനുള്ളത്.

ആദിപരാശക്തിയുടെ ശ്രീകോവിൽ കെട്ടി പ്രാണപ്രതിഷ്ഠ കഴിഞ്ഞാൽ പ്രപഞ്ചമാതാവിനെ ആരാധിക്കാൻ കഴിയുന്ന ഏക ക്ഷേത്രമായി പൗർണ്ണമിക്കാവ് മാറും.രാജസ്ഥാനിൽ നിന്ന് ആദിപരാശക്തിയുടെ വിഗ്രഹ ഘോഷയാത്ര വന്നതിന് ശേഷം വടക്കേ ഇന്ത്യയിലെ ഭക്തരും പൗർണ്ണമിക്കാവിൽ കൂടുതലായി വരാൻ തുടങ്ങിയിരിക്കുന്നു. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് വ്യാഴാഴ്ച മുതൽ പൗർണ്ണമിക്കാവിലേക്ക് ബസ് സർവീസ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *