ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയണമെന്ന് പിഎം ആര്‍ഷോ

കേരള സർവകലാശാല സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവിയിൽ നിന്ന് ഒഴിയണമെന്ന് പിഎം ആർഷോ. യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്‌കരിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആർഷോ പറഞ്ഞു.

ആർഷോയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരിന്നു. ജീ യുടെ സെനറ്റ് നോമിനേഷൻ ബഹു. ഹൈ ക്കോടതി എടുത്ത് തോട്ടിൽ എറിഞ്ഞിട്ടുണ്ട്. തോറ്റത് ജീ മാത്രമല്ല ജീക്ക് സംരക്ഷണ കവചമൊരുക്കാൻ മുന്നിൽ നിന്ന പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്ത ‘ചാൻസലർ മുന്നണി’യിലെ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുമാണെന്നുമാണ് ആർഷോ പറഞ്ഞത്.

ചാൻസലർ നടത്തിയ ഓരോ നീക്കത്തിനും പിന്തുണ നൽകിയ യുഡിഎഫ് – ബിജെപി – രാജ്ഭവൻ സഖ്യത്തിനാകെ ഏറ്റ തിരിച്ചടിയാണിത്. ചാൻസലർ തിരുകി കയറ്റിയ വിദ്യാർത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ കോടതിവിധി കേരള ജനതയുടെ ആകെ സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ വിജയമാണെന്നും എസ്എഫ്ഐ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *