ചേളാരി . റോഡ് ആക്സിഡന്റ് ആക് ഷന്‍ ഫോറം തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ചേളാരി എയിംസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷ സെമിനാറും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയുള്ള ഓണസദ്യക്ക് ശേഷം സ്‌കൂള്‍ മൈതാന ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം . അബ്ദു ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ ലഘുലേഖ പ്രകാശനം സംസ്ഥാന സെക്രട്ടറി വിജയന്‍ കൊളത്തായി നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഏ കെ ജയന്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ. മുസ്തഫ തങ്ങള്‍, ബേബി ഗിരിജ, സാവിത്രി ടീച്ചര്‍, ബാപ്പു ടി തേഞ്ഞിപ്പലം എന്നിവര്‍ പ്രസംഗിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ദാസ് കൈതക്കാട്ടില്‍ സ്വാഗതവും സാബിറ ചേളാരി നന്ദിയും പറഞ്ഞു.
