കെഎസ്ആര്‍ടിസിയ്ക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.700 കോടി രൂപയോളമാണ് കെടിഡിഎഫ്‌സിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വസ്തുകള്‍ ജപ്തി ചെയ്യുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകില്ലെന്നും കെടിഡിഎഫ്‌സിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ജീവനക്കാരുടെ ശമ്ബളം നല്‍കാന്‍ പോലും കഴിയാതെ നട്ടം തിരിയുമ്‌ബോഴാണ് കെടിഡിഎഫ്‌സിയുടെ ഈ ഇരുട്ടടി. പലിശ ഉള്‍പ്പെടെ 700 കോടി എത്രയും വേഗം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിയിലേക്ക് നീങ്ങുമെന്ന് നോട്ടീസില്‍ പറയുന്നു. ഇനി
മുന്നറിയിപ്പുകളുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 350 കോടി മാത്രമേ തിരിച്ചടയ്ക്കാനുള്ളൂവെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.
