തന്റെ രോഗവസ്ഥ വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് ഫഹദ് ഫാസിൽ. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി) എന്ന രോഗമാണ് താരത്തിന്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ്.
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിൻഡ്രോ. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ എടുത്തചാട്ടം അഥവാ ഇംപള്‍സിവിറ്റി, ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ ‘ഹൈപ്പര്‍ ആക്ടിവിറ്റി’ ഡിസോർഡർ (എഡിഎച്ച്ഡി). വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അതെനിക്ക് ഉണ്ട്.
ഇവിടെ ഞാൻ കണ്ട ചില മുഖങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ ആകില്ല. ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ വെളിച്ചം കിട്ടാൻ എന്നെ പീസ് വാലിയിൽ എത്തിക്കാൻ സഹായിച്ച ദൈവത്തിനോടും മറ്റു സംഘാടകരോടും നന്ദി പറഞ്ഞു കൊണ്ടാണ് ഫഹദ് ഫാസിൽ പ്രസംഗം അവസാനിപ്പിച്ചത്.

 
                                            