കൊച്ചില്‍ പനമ്പിളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഇതുവരെയും പിടികിട്ടിയില്ല. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇയാളെ കണ്ടുപിടിക്കാനായി അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
കൊലപാതകത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ മെയ് 16നാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല.

 
                                            