ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഫോണ്‍ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആര്‍) രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’പദ്ധതിയുടെ കീഴില്‍ ഇന്ത്യയില്‍ 2014-2022 കാലയളവില്‍ ആഭ്യന്തരമായി നിര്‍മ്മിച്ച മൊബൈല്‍ ഫോണുകളുടെ എണ്ണം 200 കോടി കവിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു.
ആഭ്യന്തരവിപണിയില്‍ വര്‍ദ്ധിച്ച മൊബൈല്‍ ആവശ്യകത, ഡിജിറ്റല്‍ സാക്ഷരതയുടെ വളര്‍ച്ച,ഉത്പാദന രംഗത്ത് സര്‍ക്കാര്‍ പിന്തുണ എന്നിവ ഈ വളര്‍ച്ചയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള പരിപാടികള്‍, മേക്ക് ഇന്‍ ഇന്ത്യ പദ്ധതി, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്, ആത്മ-നിര്‍ഭര്‍ ഭാരത് തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ ഈ നേട്ടത്തിന് കാരണമായി.മൊബൈലാണ്. 2014 നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്‌ബോള്‍ ഇത് 19 ശതമാനത്തില്‍ നിന്ന് വമ്ബന്‍ കുതിച്ചുചാട്ടമാണിത് എന്നാണ് പഥക് പറയുന്നത്.വന്‍കിട മൊബൈല്‍ കമ്ബനികള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കൊപ്പം ഇവിടെ തന്നെ ഉത്പാദനം നടത്താനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അത് വലിയൊരു നയമാറ്റമാണ് ഈ രംഗത്ത് ഉണ്ടാക്കിയത്. ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങളും, നിക്ഷേപവും മറ്റും സൃഷ്ടിച്ചിട്ടുണ്ട്.
സമീപ വര്‍ഷങ്ങളിലെ ഈ പദ്ധതികള്‍ ആഭ്യന്തരമായി മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി പ്രാദേശിക ഉല്‍പ്പാദനം വഴി രാജ്യത്തിന് സാധിക്കുന്നുവെന്നാണ് കൗണ്ടര്‍പോയിന്റിലെ റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പഥക് പറയുന്നത്. 2022 ഇന്ത്യയില്‍ വിറ്റുപോയ മൊബൈല്‍ ഫോണുകളുടെ 98 ശതമാനവും പ്രാദേശികമായി നിര്‍മ്മിച്ച മൊബൈലാണ്. 2014 നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്‌ബോള്‍ ഇത് 19 ശതമാനത്തില്‍ നിന്ന് വമ്ബന്‍ കുതിച്ചുചാട്ടമാണിത് എന്നാണ് പഥക് പറയുന്നത്.വന്‍കിട മൊബൈല്‍ കമ്ബനികള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കൊപ്പം ഇവിടെ തന്നെ ഉത്പാദനം നടത്താനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അത് വലിയൊരു നയമാറ്റമാണ് ഈ രംഗത്ത് ഉണ്ടാക്കിയത്. ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങളും, നിക്ഷേപവും മറ്റും സൃഷ്ടിച്ചിട്ടുണ്ട്.
ഉത്പാദന രംഗത്തെ ഈ വിജയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സെമി കണ്ടക്ടര്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യയെ ഒരു ആഗോള ഹബ്ബ് അക്കാനുള്ള ശ്രമത്തിന് തുടക്കമിടാന്‍ കാരണമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നഗര ഗ്രാമ ഡിജിറ്റല്‍ വിഭജനം അവസാനിപ്പിക്കുന്ന രീതിയില്‍ നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം കൂടിയേക്കാം. അതിനൊപ്പം ഇന്ത്യ മൊബൈല്‍ ഉത്പാദന രംഗത്തെ പ്രധാന ശക്തിയായി ഇന്ത്യമാറാനുള്ള സാധ്യതയും ഇത് തുറന്നിടുന്നുണ്ട് –
