അദാനിക്ക് വേണ്ടത് നല്‍കാന്‍ ഒരുങ്ങി മോദി: രാഹുൽ ​ഗാന്ധി

അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി. ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന മോദിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്ര്‍റെ പരസ്യ പ്രചാരണം അവസാനിക്കും മുന്‍പ് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനം. ഏക് ഹെ തോ സേഫ് ഹെ എന്ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പ്രസംഗം. ഹിന്ദു ഐക്യത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരുന്ന പ്രസംഗങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്. മഹാരാഷ്ട്രയില്‍ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് രാഹുല്‍ ഗാന്ധിയെത്തിയത് സേഫ് ലോക്കറുമായി.

ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന് മോദി പറയുന്നത് അദാനിയെക്കുറിച്ചെന്നാണ് പരിഹാസം. ഒപ്പം സേഫ് ലോക്കറില്‍ നിന്ന് ധാരാവിയുടെ മാപ്പും പുറത്തെടുത്തു. ധാരാവി പുനര്‍വികസന പദ്ധതിയിലൂടെ ധാരാവിയിലെ ഭൂമി കൂടി അദാനിക്ക് തീറെഴുതാനുളള ശ്രമമാണ്. രാജ്യത്ത് തുറമുഖങ്ങളും വിമാനത്താവളങ്ങളും എന്നുവേണ്ട എന്തും അദാനിക്ക് നല്‍കാന്‍ മോദി ഒരുക്കമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തുന്നു. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. മോദിജിയുടെ പ്രസംഗം കേട്ടെന്ന് എന്റെ സഹോദരി പ്രിയങ്ക എന്നോട് ഈയടുത്ത് പറഞ്ഞു.

മോദിജി ഞങ്ങൾ എന്താണോ പ്രസംഗിക്കുന്നത് അത് തന്നെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഈയടുത്ത് യുക്രൈൻ പ്രസിഡന്റിനെ റഷ്യൻ പ്രസിഡന്റിന്റെ പേരെടുത്ത് വിളിച്ചിരുന്നു. അദ്ദേഹത്തിന് ഓർമക്കുറവുണ്ട്. മോദിജിക്കും ഇത്തരത്തിൽ ഓർമ നശിച്ചുതുടങ്ങിയിരിക്കുന്നു’- രാഹുൽ പറഞ്ഞു. താൻ രാജ്യത്ത് എത്ര ദളിതരും ആദിവാസികളും ഒബിസി വിഭാഗക്കാരും ഉണ്ടെന്നറിയാൻ ഒരു ജാതി സെൻസസ് നടത്തണമെന്ന് മോദിജിയോട് പറഞ്ഞു അപ്പോൾ അദേഹം പറയുന്നു രാഹുൽ ജാതി സെൻസെസിനെതിരാണെന്ന്’ എന്നും രാഹുൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *