ആപ്പിള്‍ ഐഫോണിന്റെ പുത്തന്‍ ഓഫറുകള്‍ വീണ്ടും തരംഗമാവുന്നു. ഐഫോണ്‍ പതിമൂന്നിനാണ് പുതിയ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സിന്റെ ഭാഗമായിട്ടാണ് ഈ ഓഫര്‍. നിലവില്‍ ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഫ്ളാഗ്ഷിപ്പും ഐഫോണാണ്. പുറത്തിറങ്ങിയതിന് ശേഷം ഇത്രയും കുറഞ്ഞ വിലയില്‍ വില്‍ക്കുന്നത് ഇത് ആദ്യമായിട്ടാണ്.
2021ലാണ് ഈ ഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയത്. ആ സമയം 79900 രൂപയായിരുന്നു വില. എന്നാല്‍ ഐഫോണ്‍ 15 സീരീസുകള്‍ പുറത്തിറങ്ങിയതോടെ ആപ്പിള്‍ ഐഫോണ്‍ പതിമൂന്നിന്റെ വില കാര്യമായി കുറയ്ക്കുകയായിരുന്നു. നിലവില്‍ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ പതിമൂന്നിന്റെ വില 59900 രൂപയാണ്.
അതേസമയം ആപ്പിള്‍ സ്റ്റോറിലെ വില കേട്ടിട്ട് ഞെട്ടേണ്ട. പകരം ഫ്ളിപ്പ്കാര്‍ട്ട് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇതിലും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ പതിമൂന്ന് ലഭ്യമാവും. അതും പ്രതീക്ഷിക്കാത്ത വിലയിലാണ് ലഭിക്കുക. 26399 രൂപയ്ക്ക് ഐഫോണ്‍ 13 നിങ്ങള്‍ക്ക് ലഭിക്കും. 25600 രൂപയാണ് ഡിസ്കൗണ്ട് ലഭിക്കുക. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ ഉണ്ട്. അത് നിര്‍ബന്ധമായും പാലിക്കണം.
ഫ്ളിപ്പ്കാര്‍ട്ടില്‍ ഓഫറൊന്നും ഇല്ലാതെ 51999 രൂപയാണ് ഐഫോണ്‍ പതിമൂന്നിനായി നല്‍കേണ്ടത്. 7901 രൂപയാണ് ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സിന്റെ ഭാഗമായി നല്കുന്ന ഓഫര്‍. അതിലൂടെയാണ് 51999 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് ലഭിക്കുക ബാങ്ക് ഓഫറുകള്‍ പ്രകാരമാണ് ഇനി തുക കുറയുക.
ഐസിഐസിഐ, ആക്സിസ്, സിറ്റി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടെങ്കില്‍ ആയിരം രൂപ കൂടി ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ 50999 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് നിങ്ങള്‍ക്ക് വാങ്ങാം. എന്നാല്‍ ഇതും വലിയ തുകയായി തോന്നുന്നുണ്ടെങ്കില്‍ എക്സ്ചേഞ്ച് ഓഫറിന് ശ്രമിക്കാം. എക്സ്ചേഞ്ച് ചെയ്താല്‍ കുറച്ച് പണമേ കിട്ടൂ എന്ന പരാതി ഫ്ളിപ്പ്കാര്‍ട്ട് മാറ്റി തരും. മികച്ച ഓഫറാണ് നല്‍കുന്നത്.
പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്താല്‍ 24600 രൂപ വരെ ഐഫോണ്‍ പതിമൂന്നിന് ലഭിക്കും. അതായ് ബാങ്ക് ഓഫറുകളും, ഡിസ്കൗണ്ടുകളും എല്ലാം ചേരുമ്പോള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് 26399 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. എന്തുകൊണ്ടും പ്രീമിയം ഫ്ളാഗ്ഷിപ്പിന് ഇത്രയും ചെറിയ തുക നല്‍കുന്നത് ലാഭകരമാണ്.
ഈ ആപ്പിള്‍ ഫോണിന്റെ ഫീച്ചറുകള്‍ കിടിലനാണ്. ഡയഗണല്‍ റിയര്‍ ക്യാമറാ ഡിസൈനാണ് ഈ ഫോണിനുള്ളത്. ഐഫോണ്‍ പതിമൂന്നിലൂടെയാണ് ഇക്കാര്യം ആപ്പിള്‍ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോഴും ഐഫോണുകള്‍ ഈ ക്യാമറാ ഡിസൈനാണ് ആപ്പിള്‍ പിന്തുടരുന്നത്. പ്രീമിയം ഫ്ളാഗ്ഷിപ്പ് വേണമെന്ന് തോന്നുകയും, എന്നാല്‍ ബജറ്റ് പ്രശ്നമുണ്ടാവുകയും ചെയ്താല്‍ ഈ ഓഫര്‍ തീര്‍ച്ചയായും സ്വീകരിക്കാവുന്നതാണ്.
12 എംപി ഡുവല്‍ റിയര്‍ ക്യാമറയാണ് ഐഫോണ്‍ പതിമൂന്നിന് ഉള്ളത്. 4കെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ റെക്കോര്‍ഡിംഗും ഇതിലുണ്ട്. 12 എംപി ട്രൂ ഡെപ്ത് ഫ്രണ്ട് ക്യാമറയും അതോടൊപ്പം നൈറ്റ് മോഡും ഇതില്‍ ലഭ്യമാണ്. 17 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ആപ്പിള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ പതിനാലിനും സമാന ഫീച്ചറുകളാണ് ഉള്ളത്. പക്ഷേ ഇത്ര കുറഞ്ഞ വിലയ്ക്ക് ലഭ്യമല്ല. അതുകൊണ്ട് ഐഫോണ്‍ പതിമൂന്ന് തന്നെ വിശ്വസിച്ച് വാങ്ങാം.
