അഭിനയത്തില്‍ 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. 2005-ല്‍ ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലയിലും തന്റേതായ ഇടം കണ്ടെത്താന്‍ മംമ്തയ്ക്ക് കഴിഞ്ഞു അഭിനയത്തോടൊപ്പം പിന്നണിഗായിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയില്‍ അര്‍ബുദത്തോടും ചര്‍മരോഗമായ വിറ്റിലിഗോയോടും പൊരുതിയ അവര്‍ കുറച്ചുവര്‍ഷങ്ങളായി ലോസ് ആഞ്ജലിസിലും ഇന്ത്യയിലുമായാണ് ജീവിക്കുന്നത്.
എന്നാലിപ്പോള്‍ താന്‍ കേരളത്തിലേക്ക് താമസം മാറ്റിയെന്നും ഡേറ്റിങില്‍ ആണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. വിവാഹം പരിഗണനയിലുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ താൻ സന്തോഷവതിയാണ് ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാം എന്നായിരുന്നു മംമ്ത നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ലൊസാഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ്ങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് മനസിലാക്കി മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല എന്നും നടി വ്യക്തമാക്കി.
