ഇന്ന് പശ്ചിമ ബംഗാളിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ കുറെ വർഷങ്ങളായി റെയിൽവേ മന്ത്രാലയത്തിൽ കൊടുകാര്യസത്ഥയാണ് നടക്കുന്നത്. അതേടൊപ്പം ആ വേദി മോദിയുടെ പ്രമോഷനു വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു. റെയിൽവേ പ്ലാറ്റ്ഫോമിനെ പ്രമോഷൻ വേദിയാക്കി മാറ്റിയതിന് പ്രതിപക്ഷം ഉത്തരം പറയണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഖര്‍ഗെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉടനടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ‘ജല്‍പായ്ഗുരിയില്‍ ട്രെയിന്‍ ദുരന്തത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അങ്ങേയറ്റം ദുഖമുണ്ട്. ദൃശ്യങ്ങള്‍ വേദനാജനകമാണ്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’. ഖര്‍ഗെ എക്സില്‍ കുറിച്ചു.
