തമിഴ്നാട്ടിൽ ആളില്ല എന്ന് മലയാളികൾ കരുതരുത്, മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹനെതിരെ ഭാഗ്യരാജ്‌

മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് തമിഴ് എഴുത്തുകാരൻ ജയമോഹൻ ഏറെ വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. തന്നെ ചിത്രം വളരെ അധികം അലോസരപ്പെടുത്തിയെന്നാണ് ജയമോഹൻ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി നടനായ ഭാഗ്യരാജൻ രംഗത്ത് എത്തി. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപികുന്ന പോലെയാണ്. ഇത് തമിഴരുടെ രീതിയല്ല എന്നും തമിഴ് ജനതകൾ മറ്റുള്ളവരെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരാണെന്നും ഭാഗ്യരാജ് കൂട്ടിച്ചേർത്തു.

ഇത് വിവാദം സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും പറഞ്ഞ മതിയാകൂ എന്ന് പറഞ്ഞു കൊണ്ടാണ് ഭാഗ്യരാജ് പ്രസ്താവന നടത്തിയത്. മഞ്ഞുമ്മൽ ബോയ്സ് കേരളത്തെക്കാൾ വൻ വിജയമായി മുന്നേറുകയാണ് അതിൽ വളരെയധികം സന്തോഷവുമുണ്ട്. എന്നാൽ ഒരു തമിഴ് എഴുത്തുകാരൻ ചിത്രത്തെ വിമർശിക്കാൻ വളരെ താഴ്ന്ന നിലയിലേക്ക് പോയത് സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്.

അതും വളരെ പ്രശസ്തനായ ഒരു എഴുത്തുകാരൻ. സിനിമയിലെ തെറ്റുകുറ്റങ്ങളെ കുറിച്ച് മാത്രമാണ് വിമർശിച്ചിരുന്നതെങ്കിൽ കുഴപ്പമില്ല പക്ഷേ അങ്ങനെയല്ല അദ്ദേഹം ചെയ്തത് മലയാളികൾക്കെതിരെ പല പ്രസ്താവനങ്ങളും അദ്ദേഹം നടത്തി. അങ്ങനെ പറയുന്നത് തമിഴിന്റെ സംസ്കാരമല്ല. ഇത്തരമൊരു കാര്യം നടന്നിട്ട് പ്രതികരിക്കാൻ തമിഴ്നാട്ടിൽ ആളില്ല എന്ന് മലയാളികൾ കരുതരുത് അതുകൊണ്ടാണ് താൻ ഇപ്പോൾ ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *