അമ്പതു ശതമാനം സാമ്പത്തിക സഹായത്തോടെ മുന്നൂറു വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍
മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനേഴ് ഇമ്പ്‌ലിമെന്റിങ് ഏജന്‍സികള്‍ മുഖേന അപേക്ഷ സ്വീകരിച്ച മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് 50% സാമ്പത്തിക സഹായത്തോടെ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.
നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി
യൂത്ത് ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും ജില്ലാതല ലാപ്‌ടോപ്പ് വിതരണ പരിപാടിയും പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു,നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മലപ്പുറം ജില്ല പ്രസിഡണ്ട് പി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു.

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നാഷണല്‍ കോഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ യൂത്ത് ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപനം നടത്തി,ഡിജിറ്റല്‍ കരിയര്‍ ഗൈഡന്‍സ് ട്രെയിനിങ്ങിന് ശിവപ്രകാശ് സി എസ് പി നേതൃത്വം നല്‍കി ,ജില്ലാ ഭാരവാഹികളായ അഡ്വക്കറ്റ് മുസ്തഫ പരതക്കാട്, , സത്യന്‍ കണ്ടനകം,ബിനോയ് പാട്ടത്തിങ്കല്‍,എം പി ചന്ദ്രന്‍,അഡ്വക്കേറ്റ് ബക്കര്‍ മാറഞ്ചേരി,അഡ്വക്കറ്റ് അസ്‌കര്‍,മുഹമ്മദ് ഷാഫി,യൂസഫ് വലിയോറ, ടി. നാസര്‍ ബാബു, കുഞ്ഞമ്മദ്, മാസ്റ്റര്‍ സാബിര്‍ പ്രസംഗിച്ചു ജില്ലാ സെക്രട്ടറി ഉമ്മര്‍ ചിറക്കല്‍ സ്വാഗതവും,പ്രോഗ്രാം കോഡിനേറ്റര്‍ പി. ബഷീര്‍ മുതുവല്ലൂര്‍ നന്ദിയും പറഞ്ഞു.

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെ ലാപ്‌ടോപ്പ് വിതരണം തയ്യല്‍ മെഷീനുകള്‍ വിതരണം ഹൈടെക് കോഴിക്കൂട് വിതരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *