കെ എസ് ആർ ടി സി യിൽ ലഘുഭക്ഷണം പാക്കുചെയ്തതും യാത്രയ്ക്കിടയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാകും. ഗുണനിലവാരവും ശുചിത്വവും പാലിക്കും.ബസ്സിനുള്ളിൽ ഷെൽഫ്-വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം നൽകും. പദ്ധതി നടത്തിപ്പു സംബന്ധിച്ച അന്തിമതീരുമാനം കെ.എസ്.ആർ.ടി.സി. ചെയർമാനാണ് എടുക്കുക.
ബസുകളിൽ യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിച്ചതിന് പിന്നാലെയാണ് ലഘുഭക്ഷണ വിതരണത്തിലേക്കും കെഎസ്ആർടിസി കടക്കുന്നത്. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലുമാണ് കുടിവെള്ളം ലഭിക്കുക.
ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാ സൗകര്യം ഒരുക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനായി ഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ,വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിച്ചു.
അടിമുടി മാറാൻ ഒരുങ്ങുക യാണ് കെ എസ് ആർ ടി സി. മുൻപ് കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുമെന്ന വാർത്തകൾ വന്നിരിന്നു.മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ 22 പരിശീലന കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര,പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ആദ്യഘട്ട പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക.

 
                                            