കൊവിഡ് കാലത്ത് നഷ്ടത്തിലായ കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി സർവ്വീസ് റദ്ദാക്കൽ കുറച്ചു, പരമാവധി വാഹനങ്ങൾ റോഡിൽ ഇറക്കി, മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവർക്ക് സസ്‌പെൻഷൻ എന്നതടക്കമുള്ള പരിഷ്‌കാരങ്ങളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഈ പദ്ധതികൾ നടപ്പിലാക്കി തുടങ്ങി പതിനഞ്ച് ആഴ്ച്ചകൾക്കകം വാഹനാപകടങ്ങൾ കുറഞ്ഞു. ഇതുവഴി കെഎസ്ആർടിസി കൊടുക്കേണ്ട നഷ്ടപരിഹാരം കുറഞ്ഞു. യാത്രക്കാരും കാൽനടയാത്രക്കാരും സുരക്ഷിതരെന്ന് ചിന്തയുണ്ടാക്കി.
ഫോൺ വിളിച്ച് ഡ്രൈവിംഗ് അനുവദിക്കില്ല. യാത്രക്കാരുടെ ജീവിതം വെച്ചു പന്താടാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി ലാഭത്തിലായതുകൊണ്ടുതന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ഒറ്റത്തവണ ശമ്പളം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം കെഎസ്ആർടിസി ലാഭത്തിലാക്കാൻ മന്ത്രി ഗണേഷ് കുമാറാണ് പുത്തൻ ആശയവുമായി രംഗത്തെത്തിരിക്കുകയാണ് ഒരോ ബസ്സിൽ ഭർത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം എന്ന പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്.
