രാജ്യത്ത് സിം കാര്‍ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഒരു പക്ഷേ പുതിയ സിം കാര്‍ഡ് എടുക്കുന്ന പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാം.രാജ്യത്ത് സൈബര്‍ ക്രൈം ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സിം കാര്‍ഡ് സംബന്ധിച്ച നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തുടനീളം സിം കാര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് രണ്ട് സര്‍ക്കുലറുകള്‍ അടുത്തിടെ പുറപ്പെടുവിച്ചു. ഈ നിയമങ്ങള്‍ പുതിയ സിം കാര്‍ഡ് വാങ്ങുന്നതിനും അത് സജീവമാക്കുന്നതിനുമുള്ള പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
പുതിയ സിം കാര്‍ഡുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ ഒരു നിയമം അവതരിപ്പിച്ചിരിയ്ക്കുകയാണ്. രാജ്യത്തുടനീളം സിം കാര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമങ്ങള്‍. അതായത് വില്‍ക്കപ്പെടുന്ന ഓരോ സിം കാര്‍ഡും സുരക്ഷിതവും വിശ്വസനീയവുമായ കൈകളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കുക എന്നതും ഈ നിയമങ്ങള്‍ ലക്ഷ്യമിടുന്നു.
പുതിയ നിയമങ്ങള്‍ അനുസരിച്ച് സിം കാര്‍ഡ് ഡീലര്‍മാര്‍ തികഞ്ഞ ജാഗ്രത പാലിക്കണം. ഡീലര്‍മാര്‍ക്ക് സംഭവിക്കുന്ന ഒരു ചെറിയ പിഴവ് വന്‍ ധനനഷ്ടം വരുത്തി വയ്ക്കാം.അതായത്, ഈ പുതിയ നിയമത്തിന്റെ ഫലമായി, സിം കാര്‍ഡുകള്‍ വില്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. അതായത് സിം കാര്‍ഡ് വില്‍പ്പനക്കാര്‍ പുതിയ സിം കാര്‍ഡ് വാങ്ങുന്നയാളുടെ പശ്ചാത്തലം പരിശോധിക്കണം. സമര്‍പ്പിക്കുന്ന രേഖകള്‍ വ്യാജമാണോ എന്ന് പരിശോധിക്കണം. അല്ലെങ്കില്‍ ഡീലര്‍ക്ക് സര്‍ക്കാര്‍ വന്‍ തുക അതായത് 10 ലക്ഷം രൂപ വരെ പിഴ ചുമത്താം.
രാജ്യത്ത് സൈബര്‍ ക്രൈം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ വ്യാജമായി വില്‍ക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കുന്നത്. ഈ നിയമം ഒക്ടോബര്‍ 1 ന് നിലവില്‍ വരും. അതിന് മുന്‍പായി എല്ലാ സിം കാര്‍ഡ് വില്‍പ്പന കേന്ദ്രങ്ങളും സെപ്റ്റംബര്‍ 30-ന് മുമ്ബ് രജിസ്റ്റര്‍ ചെയ്യണം. ചട്ടങ്ങള്‍ അനുസരിച്ച്, വന്‍കിട ടെലികോം കമ്ബനികള്‍ അവരുടെ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകളും നിരീക്ഷിക്കേണ്ടതുണ്ട്. ഈ കടകള്‍ പൂര്‍ണ്ണമായും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കണം, അതുവഴി ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.
കൂടാതെ, അസം, കാശ്മീര്‍, നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ ചില പ്രദേശങ്ങളിലെ സിം കാര്‍ഡ് ഡീലര്‍മാര്‍ പോലീസ് വേരിഫിക്കേഷന് വിധേയരാകണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ശേഷം മാത്രമേ ഇവര്‍ക്ക് പുതിയ സിം കാര്‍ഡുകള്‍ വില്‍ക്കാന്‍ സാധിക്കൂ.
പഴയ സിം കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ നിങ്ങള്‍ പുതിയ സിം കാര്‍ഡ് വാങ്ങും. ഇത്തരത്തില്‍ പുതിയ സിം കാര്‍ഡ് വാങ്ങുമ്‌ബോഴും ഉപഭോക്താവിന് വിശദമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.പുതിയ സിം കാര്‍ഡ് സിം നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്ത വ്യക്തിക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാനാണ് ഇത്. സിം കാര്‍ഡുകള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉപഭോക്താക്കളുടെ സുരക്ഷിതമായ ഫോണ്‍ ഉപയോഗത്തിനും സൈബര്‍ തട്ടിപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.
