യാത്ര സൗകര്യം മെച്ചപ്പെടുത്താന്‍ വരുന്നു കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്

യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് വരുന്നു. ഇതിനായി ഒ എന്‍ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്‌സി ഔട്ടോ ഡ്രൈവര്‍മാരെയും ചൂഷണം ചെയ്യാത്ത ഓപ്പണ്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ് ഒ എന്‍ ഡി സിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോ ഉള്‍പ്പെടെ എല്ലാ പൊതു ഗതാഗത മാര്‍ഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ട് വര്‍ഷം മുന്‍പ് കൊച്ചിയില്‍ ആരംഭിച്ച ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ഇതിലൂടെ താങ്ങാവുന്ന ചിലവില്‍ സൗകര്യമായി യാത്രചെയ്യാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഓപ്പണ്‍ ഫ്‌ലാറ്റ്‌ഫോമായ ഒ എന്‍ ഡി സിയില്‍ ഇ കോമേഴ്സും ഗതാഗത സേവനങ്ങളും ഉള്‍പ്പെടെ എല്ലാവിധ വാണിജ്യ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി പി രാജീവ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഇടനിലക്കാരെ ഒഴിവാക്കി യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്ന യാത്രി കാമ്പ്, ഔട്ടോ ബുക്കിങ് ആപ്പ് ഒ എന്‍ ഡി സി യുടെ മേല്‍നോട്ടത്തില്‍ മുന്‍പ് കൊച്ചിയില്‍ ആരംഭിച്ചിട്ടുള്ളത്. കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ്വര്‍ക്കിന്റെ ധാരണ പത്രം ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്, ഒ എന്‍ ഡി സി സി ഇ ഒ ഷിറീഷ് ജോഷി എന്നിവര്‍ ഓപ്പണ്‍ മൊബിലിറ്റി നെറ്റ്വര്‍ക്കിന്റെ ധാരണ പത്രം ഒപ്പുവെച്ചു. കൊച്ചി മെട്രോ എം ഡി ലോകനാഥ് ബെഹ്റ, കെ ബാബു എം എല്‍ എ, തൊഴിലാളി യൂണിയന്‍ പ്രതിനിധി അഡ്വ എസ് മധുസൂദനന്‍, സുജിത് നായര്‍, എം എസ് ഷാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *