കർമശക്തി ബെസ്റ്റ് എന്റർപ്രെണർ ഓഫ് ​ദി ഇയർ അവാർഡ് നസീർ ബാബുവിന്

തിരുവനന്തപുരം: കര്‍മശക്തി ബെസ്റ്റ് എന്റർപ്രെണർ ഓഫ് ​ദി ഇയർ അവാർഡ് സംരംഭകൻ നസീർ ബാബുവിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

സംരംഭകൻ എന്ന നിലയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ശ്രദ്ധേയനായ വ്യക്തി. തൃഷ ആയുർവേദ സ്പാ ആൻഡ് വെൽനെസ്സ് എന്ന സംരംഭത്തിന്റെ സാരഥി. ന്യൂട്രീഷൻ മേഖലയിൽ വർഷങ്ങളായുള്ള പ്രവർത്തി പരിചയമാണ് അദ്ദേഹത്തെ മുൻ നിരയിൽ എത്തിച്ചത്.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും കര്‍മശക്തി, സക്‌സസ് കേരള രക്ഷാധികാരി ഡോ. എം ആര്‍ തമ്പാന്‍, ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സോണിയ മല്‍ഹാര്‍, സിനി ആര്‍ട്ടിസ്റ്റ് രമ്യ മനോജ്, നാടന്‍ പാട്ട് കലാകാരന്‍ പ്രകാശ് വളളംകുളം, സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ ജോൺസൺ ജോസഫ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദമ്പതികളായ വിനു ശീതള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *