മികച്ച സംരംഭക പുരസ്കാരം നേടി ‘കല്യാണി ഫുഡ് പ്രോഡക്ട്സ്’.

വ്യാവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. അതിൽ ആദ്യത്തെ അവാർഡ് കൊല്ലം ജില്ലയിലെ സൂക്ഷ്മം ഉല്പാദന യൂണിറ്റിന്റെ കല്യാണി ഫുഡ് പ്രോഡക്ടിസ് സംരംഭകൻ എൻ സുജിത്തിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന അവാർഡുകൾക്കൊപ്പം ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവാർഡുകൾ നൽകി. 14 സൂക്ഷ്മ സംരംഭങ്ങളും 12 ചെറുകിട സംരംഭങ്ങളും 10 ഇടത്തരം സംരംഭങ്ങളും ഒരു വൻകിട സംരംഭവുമാണ് അവാർഡിന് അർഹരായത്. 13 വനിതാ സംരംഭകരും ഒരു പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകനും 8 കയറ്റുമതി സംരംഭങ്ങളും ഒരു ഉത്പാദന സ്റ്റാർട്ടപ്പും അവാർഡിന് അർഹരായി. ഇതോടൊപ്പം വ്യവസായ വികസന പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവാർഡുണ്ട്.

മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ വ്യവസായ കേന്ദ്രത്തിനുള്ള അവാർഡ് എറണാകുളം നേടി. തിരുവനന്തപുരം, കണ്ണർ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത് എത്തിയത്. 100 ശതമാനം ലക്ഷ്യം കൈവരിച്ച ജില്ലാ വ്യവസായ കേന്ദ്രത്തിനുള്ള അവാർഡ് വയനാടിനാണ്. മികവ് സംരംഭക വർഷത്തിലെ പ്രവർത്തനം, രൂപവത്‌കരണം, സംരംഭക എക്കോസിസ്റ്റം ശാക്തീകരിക്കുന്നതിലെ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *