അനന്ത് അംബാനി രാധിക മെര്‍ച്ചന്റെ വിവാഹത്തോട് അനുബന്ധിച്ചുളള ആഘോഷങ്ങള്‍ ആരംഭിച്ചിട്ട് ഏറെ നാളായി. ഇപ്പോഴിതാ സംഗീത് ചടങ്ങില്‍ ഒരു ഗാനം പാടിയതിന് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന് ലഭിച്ച പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്. ഏകദേശം 83 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറിയത്. സാധാരണയായി ഇത്തരം പരിപാടികളില്‍ പാടുന്നതിന് 20 മുതല്‍ 50 കോടി വരെയാണ് വാങ്ങിക്കാറുളളത്. എന്നാല്‍ ഈ പ്രവിശ്യം അംബനി കുടുംബത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളി രാവിലെയായിരുന്നു കനത്ത സുരക്ഷയിൽ ജസ്റ്റിൻ ബീബർ മുംബൈയിലെത്തിയത്. ഗായകന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എന്നാല്‍ അംബാനിക്കുടുംബം എവിടെയാണ് താമസസൗകര്യം ഒരുക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഇതിനായി ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടിയാണ് താരം വാങ്ങിയത്.
2018 ൽ നടന്ന ഇഷ അംബാനിയുടെ വിവാഹത്തിൽ ഇതിഹാസ ഗായിക ബിയോൺസിയെയാണ് പരിപാടിക്ക് എത്തിയത് അന്ന് 50 കോടിയിലെറെ പ്രതിഫലമായി നൽകിയെന്നാണ് കണക്ക്. ഇനി അടുത്തതായി രാജ്യം തന്നെ ഉറ്റു നോക്കുന്ന വിവാഹമാണ് ജൂലൈ 12 നടക്കാൻ പോക്കുന്നത്. അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്റിയെയും മകൾ രാധികയുടെയുമാണ് വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക.
