നമ്മുടെ എല്ലാവരുടെയും ഇഷ്ട നടനാണ് ഷാരൂഖ് ഖാൻ. താരം പുകവലിക്ക് അടിമയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഷാരൂഖ് ഖാനെക്കുറിച്ച് നടൻ പ്രദീപ് റാവത്ത് പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷാരൂഖും മാധുരിയും ഒരുമിച്ച് അഭിനയിച്ച കൊയ്ല എന്ന സിനിമയിൽ പ്രദീപ് രാവത്ത് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗ് ഓർമകളാണ് നടൻ പങ്കുവെച്ചത്. ഷൂട്ടിംഗിനിടെ ഷാരൂഖുമായി തനിക്ക് അടുത്ത സൗഹൃദമില്ലായിരുന്നെന്ന് പ്രദീപ് റാവത്ത് പറയുന്നു. പക്ഷെ അദ്ദേഹം നല്ല രീതിയിൽ പെരുമാറി. നല്ല വ്യക്തിയാണ്.
ഷാരൂഖിനെ പോലെ പുകവലിക്കുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. ഒരു സിഗരറ്റ് കത്തിക്കും. പിന്നീട് അടുത്ത സിഗരറ്റ് കത്തിക്കാൻ ആ സിഗരറ്റ് ഉപയോഗിക്കും. പിന്നീട് അടുത്തത് കത്തിക്കും. അദ്ദേഹം ഒരു യഥാർത്ഥ ചെയിൻ സ്മോക്കറായിരുന്നു. അതേസമയം സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണം അവഗണിക്കാൻ പറ്റില്ലെന്നും പ്രദീപ് റാവത്ത് തുറന്ന് പറഞ്ഞു.
ചെറിയ ഇടവേളയ്ക്ക് ശേഷം പഠാൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് ഷാരൂഖ് ഖാൻ നടത്തിയത്. ജവാൻ, ഡങ്കി എന്നിവയാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും വൻ വിജയമായി. ഷാരൂഖ് ഖാന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഷാരൂഖിന്റെ മകൾ സുഹാന ഖാനും അടുത്തിടെ അഭിനയ രംഗത്തേക്ക് കടന്ന് വന്നു.
നടനെന്നതിനൊപ്പം ഒരു താരത്തിന് വേണ്ട എല്ലാ ഗുണങ്ങളും ഷാരൂഖിനുണ്ടെന്ന് ആരാധകർ പറയുന്നു. ആരാധകരോട് എപ്പോഴും സൗമ്യമായി പെരുമാറുന്ന നടൻ പലർക്കും മാതൃകയാണ്. അതേസമയം ഷാരൂഖിന് നേരെ വിമർശനങ്ങളും വരാറുണ്ട്.

 
                                            