ഇരിങ്ങോൾ സർക്കാർ വി.എച്ച് എസ് സ്കൂളിലെ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി നൂറ്റി ഒന്ന് റോക്കറ്റിന്റെ മോഡൽ തയ്യാറാക്കി. വർക്ക് എക്സ് പീരിയൻസ് റ്റീച്ചറായ പ്രതിഭ ആർ നായർ റ്റീച്ചർ പേപ്പറിൽ റോക്കറ്റ് തയ്യാറാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷയർ ചെയ്തിരുന്നു. അത് കണ്ട് കുട്ടികൾ വീട്ടിൽ നിന്നും പേപ്പറിൽ തയ്യാറാക്കി കൊണ്ട് വന്നു.
പ്രീ പ്രൈമറി മുതൽ ഹൈസ്ക്കൂൾ വിഭാഗം വരെയുള്ള നൂറ്റി ഒന്ന് വിദ്യാർത്ഥികൾ റോക്കറ്റ് വിവിധ അളവിലാണ് നിർമ്മിച്ചത്. പലരും ജീവിതത്തിൽ ആദ്യമായാണ് ഒരു റോക്കറ്റ് നിർമ്മിച്ചത്. റോക്കറ്റിനെ തൊടാനും വലിയ റോക്കറ്റിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനും മറന്നില്ല.
സ്കൂൾ ഹെഡ്മിസ്ട്രസ് മിനി പി. എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖല കമ്മിറ്റി അംഗം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിമി ഡാൻ , ജയ റ്റി.ജി, സീത എം.ബി, ബിന്ദു എൻ.ആർ, ശ്രുതി സുജിത്, അനു, ഷീജ സി.സി തുടങ്ങിയവർ സംസാരിച്ചു.

ഇരിങ്ങോൾ ജി.വി.എച്ച്. എസ് സ്കൂളിലെ വിദ്യാർത്ഥികൾ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ നൂറ്റി ഒന്ന് പേപ്പർ റോക്കറ്റുമായി.

 
                                            