ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  മാജിക് പ്ലാനറ്റിന്റെ ദശവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലോത്സവം ഡിസംബര്‍ 16നാണ് നടക്കുന്നത്.  കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ ഏഴോളം വേദികളാണ് കലോത്സവത്തിനായി ഉപയോഗിക്കുന്നത്.

മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളാണുണ്ടാവുക. ഇതിനോടനുബന്ധിച്ച് ജനറല്‍ വിഭാഗം മാജിക് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 10നും 30നും ഇടയില്‍ പ്രായമുള്ള എല്ലാവിഭാഗം ഭിന്നശേഷിക്കാര്‍ക്കും കലോത്സവത്തില്‍ പങ്കെടുക്കാം. കലാമേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുളള ഭിന്നശേഷിക്കാര്‍ക്ക് രജിസ്ട്രേഷനായി 9447768535, 9446078535 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10.

Leave a Reply

Your email address will not be published. Required fields are marked *