ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ ബി ആർ അംബേദ്കറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറുടെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ജനങ്ങളിൽ പ്രതീക്ഷ നൽകിയിരുന്നു എന്ന് മോദി പറഞ്ഞു.’ഡോ. ബാബാസാഹെബ് അംബേദ്കറെയും നമ്മുടെ രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനത്തെയും ഞാൻ എന്നും അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകിയേകിയിട്ടുണ്ട് , ഇന്ത്യയ്ക്ക് ഇത്രയും വിപുലമായ ഒരു ഭരണഘടന നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഒരിക്കലും മറക്കാനാവില്ല എന്നും ‘ – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *