സ്വാതന്ത്ര്യദിന മത്സരങ്ങളും പുസ്തക പ്രകാശനവും നടന്നു

മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കില്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ സ്വാതന്ത്ര്യദിന മത്സരങ്ങളും പുസ്തക പ്രകാശനവും നടന്നു. ചടങ്ങ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക വളകിലുക്കം പ്രകാശനം ചെയ്ത് പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി നര്‍ത്തകിയും, ഗായികയുമായ ഡോ നിതരാജ് മാസിക ഏറ്റുവാങ്ങി.

ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഹസീന മലയില്‍ അദ്ധ്യക്ഷത വഹിച്ചു, ഡയറക്ടര്‍ മജീഷ്യന്‍ മലയില്‍ ഹംസ സ്വാഗതം ചെയ്തു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നഗരസഭ കൗണ്‍സിലര്‍മാരായ ജുമൈല ജലീല്‍, റസീന സഫീര്‍, വളകിലുക്കം വനിത കൂട്ടായ്മ സെക്രട്ടറി പി ബുഷ്‌റ സംസാരിച്ചു. അസിസ്റ്റന്റ് ടീച്ചര്‍ ഫെബിദ കാളമ്പാടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, പോസ്റ്റര്‍ രചന മത്സരം, ദേശഭക്തി ഗാന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ വിദ്യാര്‍ത്ഥികളുടെ കയ്യെഴുത്ത് മാസിക വളകിലുക്കം പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് നര്‍ത്തകി ഡോ നിതരാജിന് നല്‍കി പ്രകാശനം ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *