പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം

ലയൺസ് ക്ലബ് ഓഫ് കോതമംഗലം സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ ചെയർമാൻ കെ കെ ടോമിയുടെ അദ്ധ്യക്ഷതയിൽ എം എൽ എ ആൻ്റണി ജോൺ കോതമംഗലം താലൂക് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ വോളൻ്റിയർമാർക്കൊപ്പം ലയൺസ് അംഗങ്ങൾ പാലിയേറ്റീവ് കെയർ രോഗികളുടെ വീടുകൾ സന്ദർശിച്ചു നൂറോളം ഓണ കിറ്റുകൾ നേരിട്ട് എത്തിച്ചു കൊടുക്കും. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, ലയൺസ് ക്ലബ് പ്രസിഡൻ്റ് ബിനോജ് ജോർജ് തുടങ്ങിയവർ ആശംസാ പ്രസംഗവും നടത്തി.

താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സാം പോൾ നന്ദിയും പറഞ്ഞു.
ലയൺസ് ക്ലബ് സെക്രട്ടറി അഡ്വ . സ്റ്റൈബി എൽദോ , സോൺ ചെയർമാൻ ഡോ.ബിനോയ് ഭാസ്കരൻ, അഡ്വ. ടി.ജെ.ജോർജ്, അഡ്വ. ഷിബു കുര്യാക്കോസ്, എൻ.ജെ.വർഗീസ്, ടി.ഡി. ശ്രീകുമാർ, ഡോ ജിഷ കുരുവിള, വിനിത സ്റ്റൈബി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *