വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് എൽഡിഎഫ് നേതാവ് സത്യൻ മൊകേരി. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും സത്യൻ മൊകേരി പറഞ്ഞു. ഗാന്ധി കുടുംബത്തോടുള്ള വൈകാരികത പ്രചാരണ ആയുധമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് നടത്തിയത്. വോട്ടുകൾ കുറഞ്ഞത് ബൂത്തടിസ്ഥാനിൽ പരിശോധിക്കുമെന്നും സത്യൻ മൊകേരി വ്യക്തമാക്കി. കോൺഗ്രസ് രാഷ്ട്രീയ വികസന പ്രശ്നങ്ങൾ ഉന്നയിച്ചില്ല. ജനകീയ പ്രശ്നങ്ങളിൽ ഊന്നിയുളള പ്രചാരണം നടത്തിയാൽ ഗുണകരമല്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസ് വെറും വൈകാരിക പ്രചാരണമാണ് നടത്തിയതെന്നും സത്യൻ മൊകേരി വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ജനങ്ങളുടെ ആവേശം കണ്ടപ്പോൾ വയനാട്ടിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പിച്ചിരുന്നു. പോളിങ് ശതമാനം അപ്രതീക്ഷിതമായി ഇടിഞ്ഞപ്പോൾ മികച്ച ഭൂരിപക്ഷമെന്ന ആത്മവിശ്വാസത്തിനു ചെറിയ ഉലച്ചിലുണ്ടായി. എന്നാൽ, വയനാട്ടുകാരെ ശരിക്കുമറിയാവുന്ന രാഹുൽ ഗാന്ധി ഉറപ്പിച്ചു പറഞ്ഞു. കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി സത്യപ്രതിഞ്ജക്കായി പാർലമെൻറിൽ എത്തിയത്. ഏറെ നാൾ കോൺഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് ജനപ്രതിനിധിയെന്ന കുപ്പായം പ്രിയങ്ക അണിയുന്നത്. പ്രിയങ്ക പാർലമെന്റിൽ ഉറച്ച ശബ്ദമായെത്തുന്നത് ഇന്ത്യാ മുന്നണിക്കും വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ. പ്രിയങ്ക എംപിയാകുന്നതിൽ അഭിമാനമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. ലോകസഭാ സന്ദർശക ഗ്യാലറിയിൽ പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ സോണിയ ഗാന്ധിയുമെത്തിയിരുന്നു.

 
                                            