മലപ്പുറം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഹാപ്പി വുമണ്‍, വനിതാ കൂട്ടായ്മസംഘടിപ്പിച്ചു.
മലപ്പുറം കലക്ടറേറ്റിലെ വര്‍ഷവാഹിനി ഉദ്യാനത്തില്‍ വച്ചു നടന്ന പരിപാടി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗം എന്‍. എന്‍. പ്രജിത ഉദ്ഘാടനം ചെയ്തു..സ്ത്രീകള്‍ക്ക് അവസര സമത്വവും സ്വാതന്ത്ര്യവുമുള്ള സമൂഹ സൃഷ്ടിക്കായി വനിതകള്‍ രംഗത്തിറങ്ങണമെന്ന് അവര്‍ ആവശ്യപ്പട്ടു ജോയിന്റ് കൌണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മറ്റി പ്രസിഡന്റ് പുഷ്പ കുമാരി അധ്യക്ഷതവഹിച്ചു..
ജില്ലാ പ്രസിഡന്റ് കുഞ്ഞാലിക്കുട്ടി’ .എ . പി, സംസ്ഥാന വനിതാ കമ്മിറ്റി അംഗങ്ങളായ ഗിരിജ. കെ.,കവിതസദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ വന്നിതാ സെക്രട്ടറി അഷിത സ്വാഗതവും ജില്ലാ കമ്മറ്റി അംഗം റിന്‍ഷ നന്ദിയും പറഞ്ഞു.
