ബിഗ്‌ബോസ് മലയാളം സീസൺ 3 ലൂടെ മലയാളികൾക്ക് ലഭിച്ച താരമാണ് ഋതുമന്ത്ര. മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമാണ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തൻറെ റിലേഷൻഷിപ്പുകളെ കുറിച്ചും അത് പിരിയാൻ ഉണ്ടായ കാരണങ്ങളെ കുറിച്ചും ഓരു ഷോയിൽ സംസാരിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. നിലവിൽ പ്രണയം ഒന്നും ഇല്ല. എങ്കിലും മുൻപ് കുറച്ച് റിലേഷൻഷിപ്പുകൾ ഉണ്ടായിരുന്നു. ഒന്നിൽ കൂടുതൽ ഉണ്ടായിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തി. അത് പിരിയാൻ ഉണ്ടായ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിൽ നമുക്ക് യോജിച്ചതാണ് എന്ന് കരുതി സംഭവിച്ചു പോയതാണ് എന്നും പറഞ്ഞു. ആദ്യ റിലേഷൻഷിപ്പ് ബ്രേക്കപ്പ് ആയത് എന്തിനാണ് ചായ വാങ്ങി തരാഞ്ഞിട്ടാണോ എന്നാണ് എംജി ശ്രീകുമാർ തമാശയായി ചോദിക്കുന്നത്. ഇതൊക്കെ എങ്ങനെ അറിയിന്നു എന്നായിരിന്നു താരം ചേദിച്ചത്. ആദ്യത്തെ റിലേഷൻ ഷിപ്പ് കഴിഞ്ഞിട്ട് രണ്ടുമൂന്നു വർഷം കഴിഞ്ഞിട്ട് ആയിരുന്നു രണ്ടാമത്തെ റിലേഷൻഷിപ്പ്. അത് പോയത് ബർഗർ വാങ്ങി തരാഞ്ഞിട്ടാണ് എന്ന് ഋതുവും പറയുന്നു.
ഇപ്പോൾ റിലേഷൻഷിപ്പുകളിലേക്ക് പോകാതെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ്. ഇനി ഒരാൾ വന്നാൽ മനസിലാക്കി വരണം. ഇനി അധികം സമയം ഇല്ല, ഒരു പരീക്ഷണവും ജീവിതത്തിൽ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ നമ്മൾ കരിയർ നോക്കണം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മ ഒരു സിംഗിൾ പേരന്റ് ആണ് എന്നും താരം പറയുന്നു. ബിഗ്‌ബോസ് മത്സരാർത്ഥി ആയിരുന്ന സമയത്ത് ഷോയിൽ തനിക്ക് ഒരു പ്രണയം ഉണ്ട് എന്ന് ഋതു അവതാരകനായ മോഹൻലാലിനോട് വെളിപ്പെടുത്തിയിരുന്നു.
