ഗാന്ധി ദർശ്ശൻ യുവജനവേദി ചാരിറ്റബിൾ സൊസൈറ്റി ഓണകിറ്റ് വിതരണം ചെയ്തു

ഗാന്ധി ദർശ്ശൻ യുവജനവേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, പന്ത കാഞ്ചിമൂട്, പ്രദേശത്ത് വച്ചു ഓണകിറ്റ് വിതരണം ചെയ്തു, മാതാ കോളേജ് ചെയർപേഴ്സൺ ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു, പരിപാടി യിൽ നൂറോളം പേര് പങ്കെടുത്തു, മാതൃകപരമായ പ്രവർത്തനങ്ങൾക്ക് എന്നും ഗാന്ധി ദർശ്ശൻ യുവജനവേദി ജനങ്ങൾക്കൊപ്പമെന്നു ആശംസപ്രസംഗത്തിൽ ക്രിസ്ത്യൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഫെലിക്സ് എടുത്തു സംസാരിച്ചു.

കഴിഞ്ഞ കൊറോണക്കാലത്ത് ജനങ്ങൾക്ക് ഒപ്പം ഗാന്ധി ദർശ്ശൻ ഉണ്ടായിരുന്നു എന്ന് ആശംസപ്രസംഗത്തിൽ വിശിഷ്ട വ്യക്തികൾ സംസാരിച്ചു, ഡോക്ടർ ജ്യോതിഷ് സുഭാഷ്, ഡോക്ടർ ജ്യോതിക, അഖിൽ, പൊതുപ്രവർത്തകനായ കാട്ടാക്കട രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു ഗാന്ധി ദർശ്ശൻ യുവജനവേദി സംസ്ഥാന പ്രസിഡന്റും, പൊതുപ്രവർത്തകനുമായ അലക്സ്‌ ജെയിംസ് അദ്യക്ഷതാ വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *