ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം. ജനകോടികളുടെ നേതാവും രാഷ്ട്രീയ വിശ്വാസങ്ങളില്‍ ദൃഢചിത്തനും. 1996-ല്‍ അടല്‍ ബിഹാരി വാജ്പേയി കുറച്ച് ദിവസത്തെക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ പ്രതിനിധിയായാണ് അധികാരമേറ്റത്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ആദ്യമായി അദ്ദേഹമാണ് അടുത്തടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി പദമേറിയ വ്യക്തി. മുതിര്‍ന്ന പാര്‍ലമെന്റേറിയനായ വാജ്‌പേയിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാര്‍ലമെന്ററി ജീവിതത്തിനിടെ ഒന്‍പതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിലും അദ്ദേഹത്തിനു റെക്കോഡ് ഉണ്ട്.
പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ്, പ്രധാനപ്പെട്ട വിവിധ സ്റ്റാന്റിംങ് കമ്മിറ്റികളുടെ ചെയര്‍മാന്‍ തുടങ്ങിയ പദവികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ജനതയുമായി ബന്ധപ്പെടാനും വെല്ലുവിളികള്‍ നിറഞ്ഞ കാലങ്ങളില്‍ സമചിത്തതയോടെ രാജ്യത്തെ നയിക്കാനും വാജ്‌പേയിക്കായി. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനവും എല്ലായ്‌പ്പോഴും ദേശീയതയെ മുറുകെ പിടിച്ചുകൊണ്ടുള്ളതായിരുന്നു.

 
                                            