കോൺഗ്രസ് മുൻ അധ്യക്ഷൻ സീഷാൻ സിദ്ദി​ഖിന് ഭാരത് ജോഡോ യാത്രയിൽ ബോഡി ഷെയ്മിങ്.

കോൺഗ്രസ് മുൻ അധ്യക്ഷൻ സീഷാൻ സിദ്ദിഖ് ഭാരത് ജോഡോ യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെ തുടർന്ന് പാർട്ടിക്കെതിരെ ഗുരുതരം ആരോപണവുമായി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറക്കണം എന്ന് ആവശ്യപ്പെട്ടതയാണ് സീഷാന്റെ ആരോപണം. ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ നന്ദേഡിൽ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം നടന്നത്. രാഹുൽ ഗാന്ധിയുടെ ടീം അംഗങ്ങളിൽ ഒരാളായ വ്യക്തിയാണ് തന്നെ യാത്രയിൽ നിന്ന് പുറത്താക്കിയത്.

ആദ്യം പോയി 10 കിലോ കുറയ്ക്ക് എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം എന്നായിരുന്നു ഇയാൾ പറഞ്ഞത്. അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആണെന്ന് പറഞ്ഞിട്ടും ഇയാൾക്ക് കാര്യമായി എടുത്തില്ല. രാഹുൽ ഗാന്ധിക്ക് ഒപ്പം ഉള്ളവർ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആരിൽ നിന്നോ പണം വാങ്ങി കോൺഗ്രസിനെ നശിപ്പിക്കുന്നത് പോലെയാണ് ഇവരുടെയൊക്കെ പെരുമാറ്റം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാഹുൽഗാന്ധി ഇത് തിരിച്ചറിയുന്നില്ല പാർട്ടിയെ തുലക്കണം എന്ന് ഉറച്ച പെരുമാറ്റമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

മല്ലികർജുൻ ഖർഗെ തനിക്ക് പിതാവിനെ പോലെയാണെന്നും കോൺഗ്രസ് അധ്യക്ഷനായിട്ട് പോലും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും സീഷൻ പറഞ്ഞു. കോൺഗ്രസിൽ മുസ്ലിമായത് ഒരു പാപമാണോ എന്നും എന്തിനാണ് പാർട്ടി തന്നെ ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 50 വർഷത്തെ ബന്ധം ഉപേക്ഷിച്ച് പിതാവ് ബാബാ സിദ്ദിഖ് കോൺഗ്രസ് വിട്ട് അജിത് പവറിന്റെ എൻഎസ്പിയിൽ ചേർന്നതിന് പിന്നാലെ ബുധനാഴ്ച സിദ്ദിഖിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *