ഒരിടവേളയ്ക്ക് ശേഷം തമിഴ് ഇന്റസ്ട്രിയിൽ നിന്നും റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് ഇന്ത്യൻ 2. സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ഇന്ത്യന്റെ രണ്ടാം ഭാഗത്തിനായി ഓരോ സിനിമാസ്വാദകരും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കാത്തിരുന്നത്. എന്നാൽ കാത്തിരിപ്പുകളും ഹൈപ്പുകളും വെറുതെ ആയെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംവിധായകൻ ഷങ്കറിനെതിരെ വൻ തോതിൽ ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ഒപ്പം കമൽഹാസന്റെ ചില ഗെറ്റപ്പുകൾക്കും.
കഴിഞ്ഞ ദിവസം ആയിരുന്നു ഇന്ത്യൻ 2 റിലീസ് ചെയ്തത്. പ്രേക്ഷക പ്രതികരണം അനുസരിച്ച് ചിത്രം ഫ്ലോപ്പായെന്ന് അറിഞ്ഞതിന് പിന്നാലെ ഷങ്കർ സംവിധാനം ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടിയാണ് ഓരോ ട്രോളുകളും പുറത്തുവരുന്നത്. പ്രത്യേകിച്ച് യന്തിരന്റെ രണ്ടാം ഭാഗമായ 2.0 ഉൾപ്പടെയുള്ള ചിത്രങ്ങളെ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തന്നെ വിക്രമിന് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ച അന്യൻ സംവിധാനം ചെയ്തത് ഷങ്കറാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാൻ ശ്രമിക്കരുതെന്ന് അപേക്ഷിക്കുകയാണ് ഒരു വിഭാഗം പ്രേക്ഷകർ. കമല്‍ഹാസന്‍ എന്ന നടന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഷങ്കര്‍ ഒരുക്കിയ ഇന്ത്യന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം അതിനൊരു രണ്ടാം ഭാഗം വരുന്നു എന്നത് പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാക്കിയ കാര്യമാണ്.
ഇന്ത്യന്‍ എന്ന ചിത്രത്തില്‍ നിന്നും പതിറ്റാണ്ടിന്‍റെ വ്യത്യാസം വരുമ്പോള്‍ ടെക്നോളജിയിലും സിനിമയിലും വന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വലിയ ക്യാന്‍വാസിലാണ് ഇന്ത്യന്‍ 2. എന്നാല്‍ ഇവിടെ തീരുന്നുമില്ല. ഇന്ത്യന്‍ 3 യുടെ പ്രഖ്യാപനത്തോടെയാണ് പടം അവസാനിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ 3യിലേക്കുള്ള ഒരു ചവിട്ടുപടിയായിക്കൂടി ചിത്രത്തെ കാണാം. വളരെ സമാന്തരമായ പോകുന്ന രണ്ട് സ്റ്റോറി ലൈനില്‍ ഒരു പരീക്ഷണം ഇന്ത്യന്‍ 2വില്‍ ഷങ്കര്‍ പരീക്ഷിക്കുന്നുണ്ട്. അത് രസകരമായും ഗംഭീരമായും ഒരുക്കാന്‍ സാധിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്.
