‘പ്രായമാണോ തേടുന്നത്’ മമ്മൂട്ടിയുടെ പോസ്റ്റിന് ചോദ്യവുമായി ആരാധ​കർ

മലയാളികളുടെ ഏക്കാലത്തെയും എവർഗ്രീൻ നായകാനായ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. പതിവുപോലെ തന്നെ ചിത്രം ശ്രദ്ധ നേടി കഴിഞ്ഞു. അതിനോടൊപ്പം ചിത്രത്തിന് നടൻ നൽക്കിയ തലക്കെട്ടും വൈറലായി. ‘തേടുന്നു’ എന്ന അർത്ഥത്തിൽ ‘ഇൻ സേർച്ച് ഓഫ്’ എന്നാണ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ചിത്രം പബ്ലിഷ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ”പ്രായമാണോ തിരയുന്നത്? അതുമാത്രമാണല്ലോ നിങ്ങളിൽ ഇല്ലാത്തത്’ എന്നാണ് നടൻ പ്രസന്ന കമന്റായി ചേർത്തിരികുന്നത്.

സ്വർണം തേടിയപ്പോൾ ഞങ്ങൾക്ക് ലഭിച്ചത് വജ്രമാണെന്ന് കമന്റ് ചെയ്തത് സോഷ്യൽമീഡിയ താരം ഹനാൻ ആണ്. ‘വരുക. ഒരു പോസ്റ്റ് ഇടുക. കത്തിക്കുക.പോവുക. ജസ്റ്റ് മമ്മൂക്ക തിങ്സ്’ , ‘ഡീക്യൂ ഫാൻസ്‌ അസ്വസ്ഥരാണ്. ചെക്കന് ചെക്കന് നാണക്കേട് ഉണ്ടാക്കുന്ന ഉപ്പച്ചി’ , ‘ഇടക്കിടെ വന്ന് ഇന്സ്റ്റക്ക് തീ കൊടുക്കണം എന്നില്ല കേട്ടോ’ തുടങ്ങി രസകരമായ കമന്റുകൾകൊണ്ട് മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ ആഘോഷിക്കുകയാണ് ആരാധകർ.

അതേ സമയം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസര്‍ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തി. മമ്മൂട്ടിയുടെ കിടിലൻ ലുക്കും മാസ് ഡയലോഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ടീസറിൽ നിറഞ്ഞു നിൽക്കുന്നു.

പുറത്തിറങ്ങി മിനിറ്റുകൾക്കകം തന്നെ ടീസർ ആരാധകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ‘ബസൂക്ക’. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി.അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നു ചിത്രം നിർമിക്കുന്നു. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്കു ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്. എന്താണ് റോള്‍ എന്ന് മമ്മൂട്ടിയോട് ചോദിക്കുന്ന ഗൗതം വാസുദേവ് മേനോൻ അമ്പരക്കുന്ന ഒരു മറുപടിയാണ് ലഭിക്കുന്നത്. ‘നമ്മള്‍ ചെയ്യാത്ത റോളൊന്നും ഇല്ല ഭായ്’ എന്നാണ് മമ്മൂട്ടിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *