പല തരത്തിലുളള വ്യാജ സാധനങ്ങളും ഇന്ന് ഇറങ്ങുന്നുണ്ട്. എന്നാൽ നിയമം തന്നെ വ്യാജമായി ലഭിക്കാൻ തുടങ്ങിയൽ എന്നാണ് അവസ്ഥ. അത്തരതിൽ വ്യാജ കോടതി നിർമിച്ച് അതിൽ വ്യാജ ജഡ്ജി, ഗുമസ്തന്മാരും പരിചാരകരുമെല്ലാമായി ഒന്നും രണ്ടുമല്ല അഞ്ച് വർഷമാണ് ആളുകളെ പറ്റിച്ചത്. വിശ്വസിച്ച് ആളുകൾക്ക് നീതിക്കായി പോലും പോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിൻ ഉളളത്. ഗുജറാത്തിൽ വ്യാജ കോടതി പ്രവർത്തിച്ചു വരുന്നത്. നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരും അറസ്‌റ്റിലായിരിക്കുകയാണ്. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളാണ് ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിയത്.
വ്യാജ ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ ജഡ്ജിയായി വേഷമിട്ടുകൊണ്ടായിരുന്നു തട്ടിപ്പ്. കഴിഞ്ഞ അഞ്ച് വർഷമായി വ്യാജ കോടതി അവിടെ പ്രവർത്തിച്ചു വരികയായിരുന്നു. പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ 2019-ൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ തൻ്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
സിറ്റി സിവിൽ കോടതിയിൽ ഭൂമി തർക്ക കേസുകൾ നിലനിൽക്കുന്നവരെയായിരുന്നു പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ഉന്നംവെച്ചത്. കേസ് തീർപ്പാക്കുന്നതിനുള്ള ഫീസായി ഇടപാടുകാരിൽ നിന്ന് ഒരു നിശ്ചിത തുക ഇയാൾ വാങ്ങാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിയമപരമായ തർക്കങ്ങൾ തീർപ്പാക്കുന്നതിന് യോഗ്യതയുള്ള കോടതി നിയമിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണ് താനെന്നായിരുന്നു മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ആൾക്കാരെ ധരിപ്പിച്ചിരുന്നത്.
മോറിസ് സാമുവലിന്റെ സംഘത്തിലുള്ള മറ്റുള്ളവർ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി വേഷമിട്ട് നിൽക്കും. തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇവര്‍ വ്യാജ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. വന്‍ തുകയാണ് ഇവര്‍ കക്ഷികളില്‍ നിന്ന് നിന്ന് ഈടാക്കിയിരുന്നത്. ഈ വ്യാജ കോടതിയില്‍ നിന്ന് 2019ല്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ ഒന്ന് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പിന്‍റെ കഥകൾ പുറത്തു വരാൻ തുടങ്ങിയത്.
