കഴിഞ്ഞവർഷം ഹിറ്റ് ചിത്രങ്ങളുടെ കാലമായിരുന്നു തമിഴ് സിനിമയ്ക്ക്. എന്നാൽ 2024 തുടങ്ങി രണ്ടുമാസം കഴിയുമ്പോഴും വലിയൊരു ഹിറ്റ് ചിത്രം തമിഴകത്ത് ഇതുവരെ ഇറങ്ങിയിട്ടില്ല. പൊങ്കലിൽ ഇറങ്ങി ചിത്രമാന്ന് ശിവകാർത്തികേന്റെ അയലനും, ധനുഷിന്റെ ക്യാപ്റ്റൻ മില്ലർറും. എന്നാൽ ഈ രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് ആയിരുന്നില്ല. പിന്നെ റിപ്പബ്ലിക് ദിനത്തിൽ ഇറങ്ങിയ മറ്റൊരു ചിത്രമാണ് സിംഗപ്പൂർ സലൂൺ, ബ്ലൂസ്റ്റാർ എന്നിവ. ഇതിൽ ബ്ലൂസ്റ്റാർ പോസിറ്റീവ് റെസ്പോൺസ് ലഭിച്ച എങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയം ഉണ്ടാക്കിയില്ല.
അടുത്തത് ഫെബ്രുവരി കടന്നപ്പോൾ എത്തിയ പ്രധാന ചിത്രം രജനീകാന്തിന്റെ ലാൽസലാം ആയിരുന്നു. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രം ആയിരുന്നു. എന്നാൽ ചിത്രം ബോക്സ് വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. 90 കോടിയോളം ചിലവാക്കിയ ചിത്രം മുടക്കുമുതലിന്റെ 50% പോലും നേടാതെയാണ് ബോക്സ് ഓഫീസ് വിട്ടത്. ചിത്രം യുഎസ്, ഗൾഫ്, ഓസ്ട്രേലിയ, മലേഷ്യ എന്നിവയെല്ലാം റിലീസ് ഉണ്ടായിരുന്നു എന്നാൽ ഇന്ത്യയിൽ നിന്ന് മാത്രം ആകെ 11 കോടിയേ നേടാൻ സാധിച്ചുള്ളൂ. മൊതത്തിൽ ഫെബ്രുവരി അവസാനിക്കുമ്പോൾ ഈ മാസം തമിഴ് സിനിമ ലോകത്തിന് വലിയ പരാജയമാണ്.
അതേസമയം മലയാള സിനിമയുടെ കാര്യം നോക്കുമ്പോൾ ഫെബ്രുവരി മാസം വിജയം കൊയ്തുകൊണ്ടിരിക്കുകയാണ്. ഇറങ്ങിയ ചിത്രങ്ങളുടെ മാത്രം ആഗോള കളക്ഷൻ കൂട്ടിയാൽ 150 കോടി മുകളിലാണ് മലയാള സിനിമയുടെ നേട്ടം. പ്രേമലു, ഭ്രമയുഗം എന്നിവ അടുത്ത അടുത്ത ആഴ്ചകളിൽ ഇറങ്ങി 50 കോടി ക്ലബ് കടന്നു. മഞ്ഞുമ്മൽ ബോയ്സും, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളും ഒട്ടും പിന്നിലല്ലാതെ തന്നെ മുന്നേറുകയാണ്.

 
                                            