മലപ്പുറം: അലൂമിനിയം ഫാബ്രിക്കേഷന്‍ രംഗത്ത് പ്രശ്നങ്ങളും പ്രതിസന്ധികളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന് മലപ്പുറം ജില്ലാ വാര്‍ഷിക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി ഉണ്ടാവുന്ന വിലവര്‍ധനവ് നിര്‍മ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പറഞ്ഞു. വിഷയങ്ങള്‍ ഉന്നയിച്ച് ജില്ലാ കമ്മിറ്റി എം പിക്ക് നിവേദനം നല്കി
മലപ്പുറം ഇരുമ്പുഴി മണ്ണാത്തിപ്പാറ നസ്സാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ജ്യോതി ആക്കോട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സുരേഷ് പാത്തിപ്പാറ, ജനറല്‍ സെക്രട്ടറി സന്തോഷ് മുതുവറ, ട്രഷറര്‍ ജയകുമാരന്‍ നന്ദിയോട്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കോഴിക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി സ്വാലിഹ് തിരൂര്‍, ജില്ലാ ട്രഷറര്‍ ഷൗക്കത്തലി നിലമ്പൂര്‍, വി പി അബ്ദുല്‍ ഗഫൂര്‍ പൊന്നാനി, മുന്ദിര് അരീക്കോട്, ഹൈദ്രസ് അലി മലപ്പുറം, ഫിറോസ് മേലാറ്റൂര്‍, അബൂ താഹിര്‍ ചെമ്മാട്, ഉബൈദ് വണ്ടൂര്‍, ശ്രീകുമാര്‍ പെരിന്തല്‍മണ്ണ, ഉസ്മാന് കോട്ടക്കല്‍, അബ്ദുല്‍ മുനീര്‍ മഞ്ചേരി, ശിവദാസന്‍ മേലാറ്റൂര്‍, ഫിറോസ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നായി 250 ഓളം പ്രതിനിധികള്‍ പങ്കെടുത്തു
