തിരുവനന്തപുരം : പൊതു വിപണിയില്‍ അരി, ഗോതമ്പ് എന്നിവയുടെ വില വര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാ?ഗമായി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ഇ – ലേലം വഴി എഫ് സി ഐ ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം. ഈ ലേലം വഴി പൊതു വിപണിയില്‍ 2,29,909 മെട്രിക് ടണ്‍ ഗോതമ്പും 3,68,460 മെട്രിക് ടണ്‍ അരിയുമാണ് എഫ്‌സി ഐ എത്തിച്ചത്. ഇതില്‍ 82,960 മെട്രിക് ടണ്‍ ഗോതമ്പും 1,080 മെട്രിക് ടണ്‍ അരിയും വിറ്റഴിച്ചു. അരി, ഗോതമ്പ് തുടങ്ങിയവ ഗവണ്‍മെന്റ് നിശ്ചയിച്ച വിലയ്ക്ക് ഇ- ലേലത്തിലൂടെ വാങ്ങാന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ – ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം ആവിഷ്‌കരിച്ച ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം – ഡൊമസ്റ്റിക് (ഒഎംഎസ് എസ്) ലൂടെ അവസരം ലഭിക്കുന്നു. ഗോതമ്പിന് ക്വന്റലിന് 2,150 രൂപയും സാധാരണ അരിക്ക് ക്വിന്റലിന് 2,900 രൂപയും പുഴുക്കലരിക്ക് ക്വിന്റലിന് 2,973 രൂപയുമാണ് ഇ-ലേലത്തില്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇ ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://www.valuejunction.in/fci/ സന്ദര്‍ശിക്കുക.

 
                                            