ഞെട്ടരുത് ; പേനയുടെ അടപ്പിലെ ചെറിയ സുഷിരത്തിന് പിന്നിലെ രഹസ്യം

നമ്മുടെ ജീവിതത്തില്‍ പലതരം പേനകള്‍ വെച്ച് നമ്മള്‍ എഴുതിയിട്ടുണ്ട് ബോള്‍ പോയിന്റ്, ഫൗണ്ടന്‍,ജെല്‍ പേന അങ്ങനെ പലതും. എന്നാല്‍ എത്ര പേര് ആ പേനയുടെ അടപ്പിനെ ശ്രദ്ധിച്ചിട്ടുണ്ടാവും ആ അടപ്പിന്റെ മുകളില്‍ എന്തുകൊണ്ടാണ് ഒരു ചെറിയ ദ്വാരം ഉള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടേ?.

വെറുതെ ഒരു രസത്തിന് ഇട്ടിരിക്കുന്ന ദ്വാര മല്ലേ അത് എന്ന് ചോദിക്കുന്നവരും ചിന്തിക്കുന്നവരും കാണും. എന്നാല്‍ അതിന്റെ പിന്നില്‍ ഒരു പ്രധാനപ്പെട്ട കാരണമുണ്ട്. പലരും പല കാരണങ്ങളാണ് പറയുന്നതെങ്കിലും യാഥാര്‍ത്ഥ്യം എന്താണെന്ന് പലര്‍ക്കും അറിയില്ല. പേനയ്ക്കുള്ളിലെ മഷിയുമായി ഇതിന് ബന്ധമുണ്ടെന്ന് പറയുന്ന ചിലരുണ്ടെങ്കിലും ഉണ്ട് എന്നാല്‍ അതല്ല കാരണം.

പേന നിര്‍മ്മാണ കമ്പനിയായ ബിക്ക് (bic) പറയുന്നതനുസരിച്ച്, ‘അവരുടെ ചില പേനകളുടെ അടപ്പില്‍ ഒരു ദ്വാരം ഇട്ടിരിക്കുന്നതിന് ഒരു പ്രധാന കാരണമുണ്ട്. അബദ്ധത്തില്‍ ആരുടെയെങ്കിലും വായില്‍ പേന പോയാല്‍ ഈ അടപ്പിന്റെ ദ്വാരത്തിലൂടെ അവര്‍ക്ക് ശ്വാസം എടുക്കാന്‍ സാധിക്കും.

ശ്വാസനാളത്തെ തടസപ്പെടുത്താതെ ശ്വസിക്കാനും ജീവന്‍ നില നിര്‍ത്താനും ഇതിലൂടെ കഴിയും. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡം അനുസരിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. വിഴുങ്ങാന്‍ കഴിയാത്ത അത്ര വലിയ അടപ്പ് ആണെങ്കില്‍ മാത്രമാണ് നിയമം ബാധകമല്ലാതെ വരുന്നത്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ആ ദ്വാരത്തിന് പിന്നിലെ യഥാര്‍ത്ഥ കഥയിതാണ്.

2016ലെ ദ ഇന്‍ഡിപെന്റന്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ നൂറില്‍ അധികം ആളുകളാണ് തൊണ്ടയില്‍ പേനയുടെ അടപ്പ് കുടുങ്ങി മരിച്ചത്. ഇതോടെ ആണ് ഇതിന് പരിഹാരമായ ബിക് എന്ന കമ്പനി ആദ്യമായി അടപ്പില്‍ ദ്വാരമിട്ടത്. ഒരു ജീവന്‍ രക്ഷ ഉപാധിയാണ് പേനയിലെ അടപ്പില്‍ കാണുന്ന ഈ ദ്വാരം. ഇത്തരത്തില്‍ നമ്മള്‍ ജീവിതത്തില്‍ ശ്രദ്ധിക്കാത്ത നിരവധി ചെറിയ കാര്യങ്ങളുണ്ടെന്നതാണ് സത്യം.

Leave a Reply

Your email address will not be published. Required fields are marked *